HOME
DETAILS
MAL
കുട്ടി ആണാണോയെന്നറിയാന് ഭാര്യയുടെ വയറുകീറി
backup
September 21 2020 | 00:09 AM
ലക്നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയുടെ വയറുകീറി പരിശോധിച്ചു. സംഭവത്തില്‍ പരുക്കേറ്റ 35കാരിയെ ബറേലിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേക്പൂരിലാണ് സംഭവം.
ദമ്പതികള്‍ക്ക് അഞ്ചു പെണ്മക്കളാണുള്ളത്. ആറാമതു ഗര്‍ഭിണിയായ ഭാര്യ ഇത്തവണ ജന്മം നല്‍കുന്നത് ആണ്കുട്ടിയാണോ എന്നറിയാനാണ് ഭര്‍ത്താവായ പെന്നാലാല് ഭാര്യയുടെ വയറുകീറി പരിശോധിച്ചതെന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. സംഭവത്തെ തുടര്‍ന്ന് കേസെടുത്ത പൊലിസ്, 35കാരിയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. പെന്നാലാലിനെതിരേ പരാതിയുമായി യുവതിയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുമുണ്ട്.
യുവതി ഏഴു മാസം ഗര്‍ഭിണിയാണ്. സ്വന്തം വീട്ടില്‍വച്ചാണ് ഭര്‍ത്താവ് ഇവരുടെ വയറുകീറിയതെന്നാണ് വിവരം. സംഭവമറിഞ്ഞ നാട്ടുകാരാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. ഇവരുടെ നില ഗുരുതരമാണെന്നും വിവരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."