HOME
DETAILS
MAL
അധികൃതര്‍ ഒഴിപ്പിച്ച മത്സ്യവില്പ്പനതട്ട് വീണ്ടും സജീവമായി
backup
July 22 2016 | 22:07 PM
മണ്ണഞ്ചേരി: മുനിസിപ്പാലിറ്റിയിലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ ഒഴിപ്പിച്ച അനധികൃതമായി സ്ഥാപിച്ച മീന്‍തട്ടുകള്‍ വീണ്ടും പൊതുനിരത്തില്‍ സജീവമായി. നഗരത്തിലെ കൈചൂണ്ടി ജംങ്ഷനിലെ മീന്തട്ടുകളാണ് കഴിഞ്ഞ ദിവസം നീക്കപ്പെട്ടത്. ഗതാഗതത്തിന് തടസവും ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുമായ നിലയിലായിരുന്നു ഇവിടുത്തെ മീന്‍വില്‍പ്പന. നിരവധി പരാതികള്‍ അധികൃതര്‍ക്ക് ലഭിച്ചതിനെതുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ കര്‍ശനമായി മത്സ്യവില്‍പ്പന വിലക്കിയത്. എന്നാല്‍ അടുത്ത ദിവസം തന്നെ വില്‍പ്പനസംഘം വീണ്ടും ട്രോളിയില്‍ തട്ടുനിരത്തി വില്‍പ്പന ആരംഭിക്കുകയായിരുന്നു. ഈ അനധികൃമായ വില്‍പ്പനകേന്ദ്രത്തിന് സമീപത്തുതന്നെ മത്സ്യമാര്‍ക്കറ്റും പ്രവര്‍ത്തിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."