രാഹുല്‍ ഗാന്ധി നിങ്ങളുടെ വായ്പ എഴുതിത്തള്ളിയോ എന്ന് പ്രസംഗത്തിനിടെ സ്മൃതി ഇറാനി; അതേ, എല്ലാം തള്ളിയെന്ന് വോട്ടര്‍മാര്‍; അപ്രതീക്ഷിത മറുപടി കേട്ട് ഞെട്ടി സ്മൃതി ഇറാനി
ഭോപ്പാല്‍: മധ്യപ്രദേശിലെ അശോക് നഗറില്‍ ഇന്നലെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ബി.ജെ.പിക്കു വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കിട്ട് പണികൊടുക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു. എന്നാല്‍, പണികിട്ടിയതാവട്ടെ സ്മൃതി ഇറാനിക്കും. ഇന്നലെ അശോക് നഗറില്‍ നടന്ന ബി.ജെ.പി തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ സദസ്സ്യരാണ് സ്മൃതി ഇറാനിക്കിട്ട് പണി കൊടുത്തത്. രാഹുലിനെ അവഹേളിക്കുക എന്ന ഉദ്ദേശത്തോടെ കാര്‍ഷിക കടങ്ങള്‍ കോണ്‍ഗ്രസ് ഇപ്പോഴും എഴുതി തള്ളിയിട്ടില്ലല്ലോ എന്ന് സദസ്യരോട് അവര്‍ പ്രസംഗത്തിനിടെ ചോദിക്കുകയായിരുന്നു. ഇല്ലെന്ന മറുപടി പ്രതീക്ഷിച്ചാണ് ചോദ്യം എങ്കിലും, കേന്ദ്രമന്ത്രിയെ ഞെട്ടിച്ച് സദസ്യര്‍ ഒന്നടങ്കം വായ്പകളെല്ലാം എഴുതിത്തള്ളിയെന്ന് മറുപടി പറയുകയായിരുന്നു.
'രാഹുല്‍ ഗാന്ധി നിങ്ങളുടെ കാര്‍ഷിക വായ്പയെല്ലാം എഴുതിത്തള്ളിയ്യോ' എന്നായിരുന്നു സ്മൃതി ഇറാനിയുടെ ചോദ്യം. ഇതിന് 'അതേ, എല്ലാം എഴുതിത്തള്ളി' എന്ന സദസ്സ് ഒന്നടങ്കം വിളിച്ചുപറയുകയായിരുന്നു. ചിലര്‍ കൈയുയര്‍ത്തി സന്തോഷത്തോടെയാണ് അതേ എന്നു വിളിച്ചുപറഞ്ഞത്. അപ്രതീക്ഷിത മറുപടി കേട്ട സ്മൃതി ഇറാനിക്ക് പ്രസംഗം ഒരുനിമിഷത്തേക്കു നിര്‍ത്തിവക്കേണ്ടിയും വന്നു. പരിപാടിയുടെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
മാസങ്ങള്‍ക്കു മുന്‍പാണ് കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാര്‍ മധ്യപ്രദേശില്‍ അധികാരമേറ്റത്. വിജയിച്ചാല്‍ കാര്‍ഷിക വായ്പ എഴുത്തിത്തള്ളുമെന്ന് വാഗ്ദാനംചെയ്തായിരുന്നു കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. സര്‍ക്കാര്‍ നിലവില്‍ വന്ന് ദിവസങ്ങള്‍ക്കകം വായ്പകള്‍ എഴുതിതള്ളുകയും ചെയ്തു.
കര്‍ഷകരുടെ വായ്പ എഴുതി തള്ളിയിട്ടില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ്‌സിങ് ചൗഹാന്‍ രണ്ടുദിവസം മുമ്പ് പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെ വായ്പ എഴുതി തള്ളിയവരുടെ വിവരങ്ങളും രേഖകളും സഹിതം ഒരുകെട്ട് പേപ്പറുകളുമായി കോണ്‍ഗ്രസ് നേതാക്കള്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത് വലിയ വാര്‍ത്തയായിരുന്നു.
स्मृति ईरानी की हुई किरकिरी :
— MP Congress (@INCMP) May 8, 2019
स्मृति ईरानी ने मप्र के अशोकनगर में मंच से पूछा क्या किसानों का कर्जा माफ हुआ है ? तो सभा के बीच में किसानों ने चिल्ला कर बताया “हां हुआ है, हां हुआ है, हाँ हो गया है”।
—अब जनता भी इन झूठों को सीधे जवाब देने लगी है।
“अब तो झूठ फैलाने से बाज़ आओ” pic.twitter.com/N9g64K7xAC
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."