മനുഷ്യാവകാശ പ്രവര്‍ത്തകരുടെ അറസ്റ്റ്; പൊലിസിനെതിരേ മുംബൈ ഹൈക്കോടതി
മുംബൈ: മനുഷ്യാവകാശ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് മഹാരാഷ്ട്ര പൊലിസ് വാര്‍ത്താ സമ്മേളനം നടത്തിയതില്‍ അതൃപ്തിയുമായി ബോംബെ ഹൈക്കോടതി.
അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റെയ്ഡ് നടത്തി പൂനെ പൊലിസ് അറസ്റ്റ് ചെയ്തത്. ഇവര്‍ക്ക് മാവോവാദി സംഘടനയുമായി ബന്ധമുണ്ടെന്നാണ് പൊലിസ് ആരോപണം. അറസ്റ്റിനെതിരേ രാജ്യവ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് കഴിഞ്ഞ 31 ന് മഹാരാഷ്ട്ര പൊലിസ് എ.ഡി.ജി.പി പരംഭീര്‍ സിങ് വാര്‍ത്താ സമ്മേളനം നടത്തിയത്. വാര്‍ത്താ സമ്മേളനത്തില്‍ ഇവര്‍ അക്രമപ്രവര്‍ത്തനത്തിന് ആഹ്വാനം ചെയ്ത കത്തുകള്‍ കൈമാറിയിട്ടുണ്ടെന്നും എ.ഡി.ജി.പി ആരോപിച്ചിരുന്നു.
എന്നാല്‍ കോടതിയുടെ പരിഗണനയിലിരിക്കുന്ന ഒരു കേസില്‍ ഇവരെ പൊലിസ് കുറ്റക്കാരായി കാണുകയാണുണ്ടായതെന്ന് ജസ്റ്റിസ് എസ്.എസ് ഷിന്‍ഡെ, മൃദുല ഭട്കര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കേസിലെ തെളിവായിരിക്കാം പൊലിസ് പറഞ്ഞതെങ്കിലും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസില്‍ ഇത്തരമൊരു വിലയിരുത്തല്‍ പാടില്ലായിരുന്നുവെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."