HOME
DETAILS
MAL
കിടപ്പിലായ ആദിവാസി സ്ത്രീ വാടക വീട്ടില്‍ നരകിക്കുന്നു
backup
September 04 2018 | 01:09 AM
പനമരം: കിടപ്പിലായ ആദിവാസി സ്ത്രീ വാടക വീട്ടില്‍ നരകിക്കുമ്പോള്‍ അധികൃതര്‍ തിരിഞ്ഞു നോക്കുന്നില്ലെന്ന് പരാതി.
പനമരം 13-ാം വാര്‍ഡില്‍ ഓടക്കൊല്ലി തൂക്കുപാലത്തിനടുത്ത് പരേതനായ കറപ്പന്റെ ഭാര്യ പാറ്റ(70)ആണ് നരക ജീവിതം നയിക്കുന്നത്. തളര്‍വാതം വന്ന് രണ്ട് വര്‍ഷത്തോളമായി പാറ്റ കിടപ്പിലായിട്ട്. കരിമ്പുമ്മലിലായിരുന്നു ഇവര്‍ ആദ്യം താമസിച്ചിരുന്നത്. കറപ്പന് മരിച്ചതോടെ മകള്‍ ലീലയുടെ കൂടെ ഓക്കൊല്ലിയിലെത്തി. ലീലയുടെ ഭര്‍ത്താവ് കുമാര്‍ കൂലിപ്പണിയെടുത്താണ് കുടുംബം കഴിയുന്നത്.
പാറ്റയുടെ ചികിത്സ ചിലവും വാടകയുമൊക്കെ കുമാറിന്റെ ബാധ്യതയാണ്. ദ്രവരൂപത്തിലുള്ള ഭക്ഷണമാണ് പാറ്റക്ക് കഴിക്കാനാകു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."