മക്കളുടെ ചികിത്സയ്ക്ക് പണം വേണം; അവയവ വില്‍പ്പനയ്ക് ബോര്‍ഡ് എഴുതിവെച്ച് അമ്മ തെരുവില്‍
കൊച്ചി: മക്കളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ അവയവങ്ങള്‍ വില്‍ക്കുന്നതിന് തയ്യാറാണെന്ന് കാണിച്ച് ഒരമ്മ അഞ്ചുമക്കളുമായി നിരത്തിലിറങ്ങി. കൊച്ചി കണ്ടെയ്നര്‍ റോഡിലാണ് ശാന്തി എന്ന വീട്ടമ്മയും മക്കളും കുടില്‍ കെട്ടി സമരംചെയ്യുന്നത്. മലപ്പുറം സ്വദേശിനി ശാന്തയാണ് മക്കളുമായി ജീവിക്കാന്‍ നിവൃത്തിയില്ലാതെ വന്നതോടെ വ്യത്യസ്ഥമായ സമരമാര്‍ഗവുമായി നിരത്തിലിറങ്ങിയത്.
മൂന്ന് മക്കള്‍ക്കും വിവിധ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ പാടുപെടുന്നതിനിടയിലാണ് വരാപ്പുഴയിലെ വാടക വീട് വീട്ടമ്മയ്ക്ക് ഒഴിയേണ്ടിവന്നത്. വലിയ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ മറ്റ് വഴികളില്ലാതെ വന്നതോടെ അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന് ബോര്‍ഡ് എഴുതിവെച്ച് സമരത്തിനിറങ്ങുകയായിരുന്നു.
ഇവരുടെ അഞ്ചു മക്കളും ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സയിലാണ്. മൂന്നു പേര്‍ക്ക് ശസ്ത്രക്രിയ കഴിഞ്ഞതാണ്. ചികിത്സയ്ക്കായി വീടു വിറ്റ് വാടക വീട്ടിലാണ് ഇവര്‍ കഴിഞ്ഞിരുന്നത്. അഞ്ചു ലക്ഷം രൂപയോളം കടമുണ്ടെന്നും ഇവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."