ക്ഷേത്രക്കുളം വൃത്തിയാക്കി ഹസന്
കുട്ടനാട്: കെ.പി.സി.സി അധ്യക്ഷന്‍ എം.എം ഹസന്റെ നേതൃത്വത്തില്‍ കുട്ടനാട്ടിലെ വീയപുരം പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. ശുദ്ധജലമില്ലാതെ ജനങ്ങള്‍ വലയുന്ന സാഹചര്യത്തില്‍ കിണറുകള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
നിരവധി പ്രവര്‍ത്തകരാണ് ശുചീകരണത്തില്‍ പങ്കെടുക്കുന്നത്.പ്രളയത്തില്‍ മുങ്ങിയ കുട്ടനാട്ടിലെ നിരവധി വീടുകള്‍ ഇപ്പോഴും വാസയോഗ്യമല്ല. കുട്ടനാട്ടിലെ വീയപുരം പഞ്ചായത്തിലാണ് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. മേല്‍പ്പാടത്തെ മാടന്‍കുന്ന് ക്ഷേത്രത്തില്‍ നിന്നാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ക്ഷേത്രത്തിലെ കിണര്‍ വൃത്തിയാക്കിക്കൊണ്ട് എം എം ഹസന് ശുചീകരണം ഉദ്ഘാടനം ചെയ്തു. ശുദ്ധജല ക്ഷാമം രൂക്ഷമായതിനാല്‍ കിണറുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതലും ശുചീകരണം.
മൂന്ന് യൂണിറ്റായി തിരിഞ്ഞ് പ്രവര്‍ത്തകര്‍ സമീപ പ്രദേശങ്ങളിലുള്ള വീടുകള്‍ വൃത്തിയാക്കി. കെപിസിസി അധ്യക്ഷനും നോക്കി നിന്നില്ല. പ്രവര്‍ത്തകര്‍ക്ക് ഊര്‍ജം പകര്‍ന്ന് സജീവ ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി.പ്രദേശത്തെ ജനങ്ങളുടെ ബുദ്ധിമുട്ടുകള്‍ അദ്ദേഹം ചോദിച്ചറിഞ്ഞു.ഡിസിസി പ്രസിഡന്റ് എം. ലിജു ഉള്‍പ്പെടെ പ്രമുഖ നേതാക്കള്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."