ജയിലില്‍ നിരാഹാരത്തിലായിരുന്ന എം.പി കുഞ്ഞിക്കണാരനെ ആശുപത്രിയിലേക്ക് മാറ്റി
കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിരാഹാര സമരം നടത്തുന്ന തൊവരിമല ഭൂസമര നേതാവ് എം.പി.കുഞ്ഞിക്കണാരനെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യ സ്ഥിതി മോശമായതിനെ തുടര്‍ന്നാണ് നടപടി. വയനാട് തൊവരിമലയില്‍ മിച്ചഭൂമിയില്‍ ഭൂരഹിതരായ ആദിവാസികള്‍ കുടില്‍ കെട്ടി സമരം ചെയ്തിനെ തുടര്‍ന്ന് പ്രക്ഷോഭകരെ അവിടുന്ന് ഒഴിപ്പിക്കുകയും നേതാക്കളായ എം.പി കുഞ്ഞിക്കണാരന്‍, രാജേഷ് അപ്പാട്ട്, കെ.ജി മനോഹരന് എന്നിവരെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.
ഇവര്‍ക്ക് ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് ഭൂസമരസമിതിയുടെ കണ്‍വീനറും, സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാറിന്റെ കേന്ദ്ര കമ്മിറ്റി അംഗവുമായ എം.പി കുഞ്ഞിക്കണാരന്‍ വൈത്തിരി സബ് ജയിലില്‍ കഴിഞ്ഞ ആറു മുതല്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു. നിരാഹാരത്തെ തുടര്‍ന്ന് അധികൃതര്‍ എം.പി കുഞ്ഞിക്കണാരനെയും കൂടെയുള്ളവരെയും കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."