HOME
DETAILS
MAL
വിവാദങ്ങള്‍ക്ക് മറയിടാന്‍ ഖുര്‍ആനെ തെറ്റിദ്ധരിപ്പിക്കരുത്: സാദിഖലി തങ്ങള്‍
backup
September 22 2020 | 00:09 AM
മലപ്പുറം: കേരളത്തില്‍ ഒരു ഭാഗത്ത് ഖുര്‍ആനിനെ മറയാക്കി തെറ്റിദ്ധരിപ്പിക്കുകയും മറുഭാഗത്ത് ഖുര്‍ആനെതിരേ കുപ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുകയാണെന്നും ഇവര്‍ക്കെതിരേ സമൂഹം ജാഗ്രത പാലിക്കണമെന്നും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. വിവാദങ്ങളില്‍ അകപ്പെട്ടവര്‍ക്ക് രാഷ്ട്രീയവും നിയമപരവുമായ പ്രതിരോധം സൃഷ്ടിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഖുര്‍ആനിനെ മറയാക്കി പ്രതിരോധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണ്.
പരിശുദ്ധ ഖുര്‍ആനെ അവഹേളിക്കുന്ന രീതിയില്‍ വലിച്ചിഴക്കുകയും മറയാക്കുകയും ചെയ്ത് പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് രാഷ്ട്രീയ ലാഭം കൊയ്യാനാണ് ശ്രമിക്കുന്നത്. ഇതിനെതിരേ പ്രതികരിക്കുമ്പോള്‍ നേതാക്കളുടെ പ്രസ്താവനകളെ വളച്ചൊടിച്ച് പ്രചരിപ്പിക്കുകയും പ്രതിഷേധ സമരങ്ങള്‍ പൊലിസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുകയും ചെയ്യുന്നത് ജനാധിപത്യ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. എല്ലാ മത ഗ്രന്ഥങ്ങളെയും ബഹുമാനിക്കാന്‍ പഠിപ്പിക്കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ഭരണഘടന നല്‍കുന്ന മത സ്വാതന്ത്ര്യത്തെ ഹനിക്കാന്‍ കുപ്രചാരണം നടത്തുന്നവര്‍ക്കെതിരേ മതേതര കക്ഷികള്‍ ജാഗ്രത പാലിക്കണമെന്നും തങ്ങള്‍ പത്രക്കുറിപ്പില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."