HOME
DETAILS
MAL
താജ്മഹലും ആഗ്രകോട്ടയും സന്ദര്‍ശകര്‍ക്കായി തുറന്നു
backup
September 22 2020 | 00:09 AM
ആഗ്ര: ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന താജ്മഹലും ആഗ്ര കോട്ടയും സന്ദര്‍ശകര്‍ക്കായി വീണ്ടും തുറന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പ്രവേശനം അനുവദിക്കുക. ഒരു ദിവസം 5000 സന്ദര്‍ശകരെ മാത്രമേ അനുവദിക്കുകയുള്ളു.
ഉച്ചയ്ക്ക് രണ്ടുവരെ 2500 സന്ദര്‍ശകരെയും രണ്ടിന് ശേഷം 2500 സന്ദര്‍ശകരെയും. സന്ദര്‍ശകര്‍ മാസ്ക് ധരിക്കല്‍ നിര്‍ബന്ധമാണ്. ഓണ്‍ലൈന്‍ മുഖേന മാത്രമെ ടിക്കറ്റുകള്‍ ലഭ്യമാകുകയുള്ളു. ടിക്കറ്റ് കൗണ്ടറുകള്‍ തുറക്കില്ല. സന്ദര്‍ശകര്‍ സാമൂഹിക അകലം പാലിക്കണമെന്നും കൈകള്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കണമെന്നും കര്‍ശന നിര്‍ദേശമുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് 17 മുതലാണ് സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."