HOME
DETAILS
MAL
ജെ.എന്‍.യു പ്രവേശന പരീക്ഷ ഒക്ടോബര്‍ 5 മുതല്‍
backup
September 22 2020 | 01:09 AM
ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെ.എന്‍.യു) വിവിധ പ്രോഗ്രാമുകളിലെ പ്രവേശനപരീക്ഷ ഒക്ടോബര്‍ 5 മുതല്‍ ഒക്ടോബര്‍ 8 വരെ നടക്കും.
നേരത്തെ മേയ് 11 മുതല്‍ 14 വരെ നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡ് പശ്ചാത്തലത്തില്‍ മാറ്റി വയ്ക്കുകയായിരുന്നു. അഡ്മിറ്റ് കാര്‍ഡ് ഇന്നലെ ദേശീയ ടെസ്റ്റിങ്ങ് ഏജന്‍സി ഔദ്യോഗിക വെബ്സൈറ്റായ jnuexams.nta.nic.in ല്‍ പ്രസിദ്ധീകരിച്ചു. പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് ഡൗണ്‍ലോഡ് ചെയ്തെടുക്കാം.ബി.എ. (ഓണേഴ്സ്), ഇന്റഗ്രേറ്റഡ് ബി.എസ്.സി. എം.എസ്.സി, എം.എ., എം.എസ്.സി, എം.സി.എ, എം.പി.എച്ച്, എം.ടെക്, എം.ഫില്‍, പിഎച്ച്.ഡി., സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യന്‍സി, അഡ്വാന്‍സ്ഡ് ഡിപ്ലോമ ഓഫ് പ്രൊഫിഷ്യന്‍സി, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ എന്നീ പ്രോഗ്രാമുകളിലെയും പാര്‍ട്ട് ടൈം കോഴ്സുകളിലേക്കാണ് പ്രവേശനം.
ഇന്റര്‍നാഷണല്‍ സ്റ്റഡീസ്, ലാംഗ്വേജ് ലിറ്ററേച്ചര്‍ ആന്‍ഡ് കള്‍ച്ചര്‍ സ്റ്റസീസ്, ലൈഫ് സയന്‍സസ്, സോഷ്യല്‍ സയന്‍സസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, കംപ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റം സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, കംപ്യൂട്ടേഷണല്‍ ആന്‍ഡ് ഇന്റഗ്രേറ്റീവ് സയന്‍സസ്, ആര്‍ട്സ് ആന്‍ഡ് ഏസ്തറ്റിക്സ്, ബയോടെക്നോളജി, സാന്‍സ്ക്രിറ്റ് ആന്‍ഡ് ഇന്‍ഡിക് സ്റ്റഡീസ് എന്നീ സ്കൂളുകള്‍ നോര്‍ത്ത് ഈസ്റ്റ് ഏഷ്യ, മോളിക്യുളാര്‍ മെഡിസിന്, നാനോ സയന്‍സസ് എന്നിവയുടെ പഠനത്തിനായുള്ള സ്പെഷ്യല്‍ സെന്ററുകള്‍, സെന്റര്‍ ഫോര്‍ ലോ ആന്‍ഡ് ഗവര്ണന്സ് എന്നിവയിലായാണ് വിവിധ പ്രോഗ്രാമുകള്‍.
ബിരുദതലത്തില്‍ പ്ലസ്ടു യോഗ്യതയുടെ അടിസ്ഥാനത്തില്‍ പ്രവേശനം നല്കുന്ന പേര്‍ഷ്യന്‍, അറബിക്, ജാപ്പനീസ്, കൊറിയന്‍, ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, സ്പാനിഷ് എന്നീ ബി.എ. (ഓണേഴ്സ്) പ്രോഗ്രാമുകള്‍ ബി.എസ.സി. എം.എസ്.സി. ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ ആയുര്‍വേദിക് ബയോളജി, സര്‍ട്ടിഫിക്കറ്റ് ഓഫ് പ്രൊഫിഷ്യന്‍സി എന്നീ പ്രോഗ്രാമുകളും പാര്‍ട്ട് ടൈം പ്രോഗ്രാമുകളും ഉണ്ട്.
പരീക്ഷ ഇങ്ങനെ
ജെ.എന്‍.യു. എന്‍ട്രന്‍സ് എക്സാമിനേഷന് (ജെ.എന്‍.യു. ഇ.ഇ.) 100 മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാകും. മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ ഒക്ടോബര്‍ 5,6,7,8 തിയതികളില്‍ രണ്ടു സെഷനുകളിലായി നടത്തും.രാവിലെ 9.30-12.30, ഉച്ചയ്ക്ക് 2.30-5.30.കേരളത്തില്‍ ആലപ്പുഴ, ചെങ്ങന്നൂര്‍, എറണാകുളം, അങ്കമാലി, മൂവാറ്റുപുഴ, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷ കേന്ദ്രങ്ങള്‍ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."