HOME
DETAILS
MAL
ഗവേഷണത്തിന് ഫേസ്ബുക്ക് ഫെലോഷിപ്പ്
backup
September 22 2020 | 01:09 AM
കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് മേഖലയില്‍ ഗവേഷണം നടത്തുന്ന വിദ്യാര്‍ഥികളെ പ്രോത്സാഹിപ്പിക്കാന്‍ ഫേസ്ബുക്ക് ഫെലോഷിപ്പ് പദ്ധതി. അക്കാദമിക് വര്‍ഷത്തേക്ക് നല്‍കുന്ന ട്യൂഷന്‍, മറ്റ് ഫീസ് (പരമാവധി 2 വര്‍ഷത്തേത് 4 സെമസ്റ്ററിലേക്ക്), ജീവിതച്ചെലവിനും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നതിനുള്ള യാത്രച്ചെലവിനും വര്‍ഷം 42,000 ഡോളര്‍ സ്‌റ്റൈപ്പന്‍ഡ്, വാര്‍ഷിക ഫെലോഷിപ്പ് സമ്മിറ്റില്‍ പങ്കെടുക്കാന്‍ ഫേസ്ബുക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സിലേക്കുള്ള യാത്ര (ചെലവ് സഹിതം), ഫേസ്ബുക്ക് ഗവേഷകരുമൊത്ത് പ്രവര്‍ത്തിക്കാന്‍ അവസരം എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുന്നത്.
അര്‍ഹത
ഏതെങ്കിലും അംഗീകൃത സര്‍വകലാശാലയില്‍ 2021ല്‍ ഫെലോഷിപ്പ് തുടങ്ങുമ്പോഴേക്കും (സെപ്റ്റംബര്‍ - ഡിസംബര്‍ കാലയളവില്‍) അപേക്ഷാര്‍ഥി മുഴുവന്‍ സമയ പിഎച്ച്.ഡി. വിദ്യാര്‍ഥിയായിരിക്കണം. ഫെലോഷിപ്പ് കാലയളവില്‍ മുഴുവന്‍ സമയ ഗവേഷക വിദ്യാര്‍ഥിയായി തുടരണം.
അപേക്ഷ
വിശദാംശങ്ങള്‍ https:esearch.fb.com/fellowship ല്‍. അപേക്ഷ ഒക്ടോബര്‍ ഒന്നുവരെ ഓണ്‍ലൈനായി നല്‍കാം.
500 വാക്കില്‍ ഗവേഷണ നിര്‍ദേശം, ഒരു അക്കാദമിക് ഉപദേശകനില്‍ നിന്നുള്‍പ്പടെ രണ്ടുപേരില്‍ നിന്നുമുള്ള റെക്കമന്‍ഡേഷന്‍ കത്തുകള്‍ (ബന്ധപ്പെടാനുള്ള വിശദാംശങ്ങള്‍ നല്‍കണം, ഫേസ്ബുക്ക് അവരെ നേരിട്ട് ബന്ധപ്പെടും) എന്നിവ അപേക്ഷയ്‌ക്കൊപ്പം നല്‍കണം.
ഗവേഷണ നിര്‍ദേശം, പ്രസിദ്ധീകരണങ്ങളുടെ മികവ്, റെക്കമന്റേഷന്‍ ലെറ്റര്‍ എന്നിവ പരിഗണിച്ചാകും തിരഞ്ഞെടുപ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."