HOME
DETAILS
MAL
ഹുസൈന്‍കുട്ടിയുടെ വേര്‍പാട്; നാടിന് നഷ്ടമായത് നിസ്വാര്‍ഥ സേവകനെ
backup
September 04 2018 | 05:09 AM
നരിക്കുനി: ഇന്നലെ വിടപറഞ്ഞ മൂര്‍ഖന്‍കുണ്ടിലെ എം.കെ ഹുസൈന്‍കുട്ടിക്ക് ജന്മനാട് വിടനല്‍കി. മൂര്ഖന്കുണ്ടണ്ട് ടൗണ്‍ ജുമാ മസ്ജിദ് കമ്മിറ്റി അംഗം, നരിക്കുനി പഞ്ചായത്ത് മൂന്നാം വാര്‍ഡ് മുസ്ലിം ലീഗ് ട്രഷര്‍, മഴവില്ല് റസിഡന്‍സ് അസോസിയേഷന് വൈസ് പ്രസിഡണ്ടന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു വരികയായിരുന്നു.
പ്രദേശത്തെ പൊതുപ്രവര്ത്തനങ്ങളില്ലാം കൃത്യമായി ഇടപെട്ടിരുന്ന ഹുസൈന്‍കുട്ടി പ്രദേശത്തെ പ്രസിദ്ധിയാര്‍ജിച്ച പാചകതൊഴിലാളി കൂടിയായിരുന്നു. മരണ വാര്‍ത്ത കേട്ട് നിരവധി പേരാണ് അദ്ദേഹത്തിന്റെ വസതിയിലെത്തിയത്.
മുസലിം ലീഗിന്റെയും സമസ്തയുടെയും സംഘാടകനായിരുന്നു.
മുസ്ലിം ലീഗ് നേതാക്കളായ എം.എ റസാഖ് മാസ്റ്റര്‍, വി.എം ഉമ്മര്‍ മാസ്റ്റര്‍, വി. ഇല്യാസ്, കെ.സി ഖാദര്‍, വാവാട് മൊയ്തീന്‍കുട്ടി മുസ്ലിയാര്, കാരാട്ട് റസാഖ് എം.എല്‍.എ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."