HOME
DETAILS

അരി പൂഴ്ത്തിവച്ചെന്ന് ആരോപണം; യൂത്ത് കോണ്‍ഗ്രസ് നേതാവിന്റെ ഗോഡൗണ്‍ ഡി.വൈ.എഫ്.ഐ ഉപരോധിച്ചു

  
backup
September 04 2018 | 05:09 AM

%e0%b4%85%e0%b4%b0%e0%b4%bf-%e0%b4%aa%e0%b5%82%e0%b4%b4%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b5%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8d-%e0%b4%86%e0%b4%b0

മുക്കം: എം.ഐ ഷാനവാസ് എം.പി വെള്ളപ്പൊക്ക ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ കൊണ്ടുവന്ന അരി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൂഴ്ത്തിവച്ചതായി ആരോപിച്ച് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ഗോഡൗണ്‍ ഉപരോധിച്ചു.
യൂത്ത് കോണ്‍ഗ്രസ് മുക്കം മണ്ഡലം പ്രസിഡന്റ് ജുനൈദ് പാണ്ടികശാലയുടെ ഗോഡൗണാണ് ഇന്നലെ രാവിലെ ഉപരോധിച്ചത്. തുടര്‍ന്ന് മുക്കം എസ്.ഐ കെ.പി അഭിലാഷിന്റെ നേതൃത്വത്തിലുള്ള പൊലിസ് സ്ഥലത്തെത്തി ഗോഡൗണ്‍ തുറന്നു പത്തോളം അരിച്ചാക്കുകള്‍ മുക്കം പൊലിസ് സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു. ഇതോടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. ഡി.വൈ.എഫ്.ഐ നടത്തിയത് സമരാഭാസമാണെന്ന് യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
ദുരിതബാധിതര്‍ക്ക് വിതരണം ചെയ്യാന്‍ എം.ഐ ഷാനവാസ് എം.പി യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിക്ക് രണ്ടാഴ്ച മുന്‍പ് നല്‍കിയ 800 കിലോഗ്രാം അരിയാണ് ഗോഡൗണില്‍ ഉണ്ടായിരുന്നത്. എന്നാല്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസിനു കീഴിലുള്ള പ്രദേശങ്ങളില്‍ വിതരണം ചെയ്യാന്‍ ഇത് തികയില്ലെന്നു മനസിലാക്കി എം.പിയോട് കൂടുതല്‍ അരി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 1,000 കിലോഗ്രാം അരികൂടി എം.പി അനുവദിച്ചതായും ഇതു നാളെ എത്തുമെന്നും ശേഷം രണ്ടും കൂട്ടിച്ചേര്‍ത്ത് വിതരണം ചെയ്യാനാണ് തീരുമാനിച്ചിരുന്നതെന്നും മുക്കം മണ്ഡലം പ്രസിഡന്റ് ജുനൈദ് പാണ്ടികശാല പറഞ്ഞു.
അതേസമയം കോണ്‍ഗ്രസ് മുക്കം മണ്ഡലം കമ്മിറ്റിക്ക് സംഭവവുമായി യാതൊരു ബന്ധവുമില്ലെന്നു മണ്ഡലം പ്രസിഡന്റ് ഇ.പി അരവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എം.പിയുടെ നേതൃത്വത്തില്‍ വയനാട് പാര്‍ലമെന്റ് മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ അരി വിതരണം ചെയ്തിട്ടുണ്ട്. മുക്കം ഒഴിച്ചുള്ള എല്ലാ മണ്ഡലങ്ങളിലും അരിവിതരണം നടത്താന്‍ മണ്ഡലം കമ്മിറ്റികളെയാണ് ഏല്‍പ്പിച്ചതെന്നും മുക്കത്തു മാത്രം യൂത്ത് കോണ്‍ഗ്രസിനെ ഏല്‍പ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അരി വിതരണം നടത്താന്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയെ യൂത്ത് കോണ്‍ഗ്രസ് സഹകരിപ്പിച്ചിട്ടില്ലെന്നും അതിനാല്‍ മണ്ഡലം കോണ്‍ഗ്രസ് നേതൃത്വത്തിന് ഇതില്‍ യാതൊരു ഉത്തരവാദിത്തമില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
ഇതിന്റെ പേരില്‍ കഴിഞ്ഞദിവസം മുക്കം കോപറേറ്റിവ് ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന യു.ഡി.എഫ് യോഗത്തില്‍ വാക്കുതര്‍ക്കവും കൈയാങ്കളിയും ഉണ്ടായിരുന്നു.
അതേസമയം പ്രശ്‌നത്തില്‍ എം.ഐ ഷാനവാസ് എം.പി ഇടപെട്ടതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊലിസ് സ്റ്റേഷനില്‍ നിന്ന് അരി ഗോഡൗണിലേക്കു തന്നെ മാറ്റി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  24 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  2 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  4 hours ago