HOME
DETAILS
MAL
സഊദി ആഭ്യന്തര ഹജ്ജ് പാക്കേജുകൾ പ്രഖ്യാപിച്ചു; ഏറ്റവും കുറഞ്ഞ നിരക്ക് 3465 റിയാല്‍, കൂടിയ നിരക്ക് 11905
backup
May 10 2019 | 01:05 AM
മക്ക: ഈ വർഷത്തെ വിശുദ്ധ ഹജ്ജിനു വേണ്ടിയുള്ള ആഭ്യന്തര ഹജ്ജ് നിരക്കുകൾ സഊദി ഹജ്ജ് ഉംറ മന്ത്രാലയം പ്രഖ്യാപിച്ചു. തീർത്ഥാടകർക്ക് കൂടുതൽ സേവനങ്ങൾ നൽകുന്നതിന് വിവിധ പാക്കേജുകളിൽ പുതിയ സേവനങ്ങൾ ഉൾപ്പെടുത്തുകയും പേരുകളിൽ മാറ്റം വരുത്തിയുമാണ് ഈ വർഷം ആഭ്യന്തര ഹാജിമാർക്കുള്ള സേവനങ്ങൾ നൽകുന്നത്. ഇഷ്ടാനുസരണം തിരഞ്ഞെടുക്കാവുന്ന പാക്കേജുകളി ഏറ്റവും കുറഞ്ഞത് 3465 റിയാലും ഏറ്റവും കൂടിയ നിരക്ക് 11905 റിയാലുമാണ്. സൗകര്യങ്ങളും സേവനങ്ങളുമടക്കം വിവിധ ഘടകങ്ങൾ ആശ്രയിച്ചാണ് പാക്കേജ് നിരക്കിൽ മാറ്റം വരുത്തിയിരിക്കുന്നത്. ഇക്കോണമി-1, ഇക്കോണമി-2 എന്നാക്കി മാറ്റിയിട്ടുണ്ട്. ഇതിൽ ഇക്കണോമിക് പാക്കേജ് (2) ൽ ആണ് ഏറ്റവും കുറഞ്ഞ നിരക്കായ 3465 റിയാൽ ഈടാക്കുക. മുഴുവൻ സൗകര്യങ്ങളും ഉൾകൊള്ളിച്ചു ടവർ ബിൽഡിങിലാണ് 11905 റിയാൽ പാക്കേജ് ഉൾപ്പെടുന്നത്.
ഇക്കോണമി പാക്കേജ് 1 ൽ എ, ബി, സി, ഡി, ഇ കാറ്റഗറികളിലായി 4235 റിയാൽ മുതൽ 3947 വരെയും
ദിയാഫ (ഹോസ്പിറ്റാലിറ്റി) പാക്കേജ് 1 ൽ 8161 റിയാൽ മുതൽ 7310 റിയാലുമാണ്. ദിയാഫ (3) പാക്കേജിൽ വിവിധ കാറ്റഗറികളിലായി 7108 റിയാൽ മുതൽ 6508 റിയാലും ദിയാഫ (4) പാക്കേജിൽ വിവിധ കാറ്റഗറികളിയായി 6308 റിയാൽ മുതൽ 5708 റിയാലുമാണ് നിശ്ചയിച്ചിരിക്കുന്നത്. തമ്പുകളിൽ ഓരോ പാക്കേജുകളും നടപ്പാക്കുന്ന സർവീസ് കമ്പനികളുടെ സൈൻ ബോർഡുകൾക്ക് ഏകീകൃത നിറം നൽകും. സൈൻ ബോർഡുകൾക്കും യൂനിഫോമുകൾക്കുമുള്ള നിറങ്ങളും മോഡലുകളും തെരഞ്ഞെടുക്കുന്നതിന് ആഭ്യന്തര ഹജ് സർവീസ് കമ്പനി ഏകോപന സമിതിയുമായി ഹജ്, ഉംറ മന്ത്രാലയത്തിനു കീഴിലെ ആഭ്യന്തര ഹജ് വിഭാഗം കൂടിയാലോചനകൾ നടത്തിവരികയാണ്. ആഭ്യന്തര ഹജ്ജ് സ്ഥാപനങ്ങൾക്ക് മിനയിലെ തമ്പുകൾ ഇലക്ട്രോണിക് സംവിധാനത്തിലൂടെ നിർണയിക്കുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. ഇക്കണോമിക് 1, ഇക്കണോമിക് 2 പാക്കേജുകളിലുള്ളവർക്ക് വ്യാഴാഴ്ചയാണ് തമ്പുകൾ നിർണയിക്കൽ ആരംഭിച്ചത്. ഗസ്റ്റ് പാക്കേജിലെ തമ്പുകൾ ഞായറാഴ്ച മുതലാണ് നിർണയിക്കുക.
അഞ്ചു വർഷത്തിൽ ഒരിക്കൽ മാത്രം ഹജ് നിർവഹിക്കുന്നതിന് അവസരം നൽകുന്ന വ്യവസ്ഥയിൽ നിന്ന് പ്രത്യേക ഇളവുകൾ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ പരിഷ്‌കരിച്ചിട്ടുണ്ട്. ഹജ് ആവർത്തിക്കുന്നതിന് സഊദികൾ സിവിൽ അഫയേഴ്‌സ് വിഭാഗത്തെയും വിദേശികൾ ജവാസാത്തിനെയും സമീപിച്ചു അനുമതി വാങ്ങിയാൽ ഇ-ട്രാക്ക് വഴി ഹജ് ബുക്കിംഗ് നടപടികൾ പൂർത്തിയാക്കുന്നതിന് അപേക്ഷകർക്ക് സാധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."