ബ്രിട്ടീഷുകാരെ പോലെ തന്നെയാണ് മോദിയും; ജനങ്ങളുടെ പ്രശ്‌നങ്ങള്‍ സംസാരിക്കാന്‍ ചെല്ലുമ്പോള്‍ ഗാന്ധിജിക്കു നേരെ അവരും ചായ വെച്ചുനീട്ടാറുണ്ടായുന്നു- പരിഹസിച്ച് സിസോദിയ
ന്യൂഡല്‍ഹി:കാര്‍ഷിക ബില്ലുകള്‍ക്കെതിരെ രാജ്യ സഭയ്ക്ക് പുറത്ത് പ്രതിഷേധിച്ച എട്ട് പ്രതിപക്ഷ എം.പിമാര്‍ക്ക് ചായ നല്‍കിയ രാജ്യസഭാ ഉപാധ്യക്ഷന്റെ നടപടിയെ പരിഹസിച്ച് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയ. ജനങ്ങളുടെ പ്രശ്‌നങ്ങളെ കുറിച്ച് സംസാരിക്കാന്‍ ബ്രിട്ടീഷുകാരും പണ്ട് ഗാന്ധിയ്ക്കും ചായ വാഗ്ദാനം ചെയ്യാറുണ്ടായിരുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
'ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചതും ഇതേ രീതിയിലായിരുന്നു. അവര്‍ കര്‍ഷകരെയും തൊഴിലാളികളെയും വ്യാപാരികളെയും ക്രൂരതകള്‍ക്ക് വിധേയമാക്കുമായിരുന്നു. ഈ ക്രൂരതകളെ നിലനിര്‍ത്തിക്കൊണ്ട് പോകുവാന്‍ കരിനിയമങ്ങള്‍ നടപ്പാക്കുമായിരുന്നു. അവര്‍ ഗാന്ധിയെയും മറ്റു നേതാക്കളെയും കാണുമ്പോള്‍ അവര്‍ക്ക് ഒരോ കപ്പ് ചായ വാഗ്ദാനം ചെയ്യുമായിരുന്നു. നമ്മുടെ ഭരണ കര്‍ത്താക്കളും അതേ രീതിയലാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നത്,' മനീഷ് സിസോദിയ ട്വീറ്റ് ചെയ്തു.
अंग्रेज हुकूमत ऐसे ही चलाते थे- भारत के आम किसान-मज़दूरों व व्यापारियों पर जुर्म करते थे. उनके ख़िलाफ़ काले क़ानून बनाते थे ताकि और जुर्म कर सकें.
— Manish Sisodia (@msisodia) September 22, 2020
फिर जब गांधी जी या अन्य नेता उनसे मिलते थे तो चाय भी पिलाते थे. हमारे हुक्मरान आज भी उसी अंग्रेज़ी अन्दाज़ में सरकार चला रहे हैं. https://t.co/uKjdAD7IXd
ചായ നല്‍കിയ ഉപാധ്യക്ഷന്റെ നടപടിയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നേരത്തെ രംഗത്തെത്തിയിരുന്നു. ഹരിവന്‍ഷിന്റെ വിശാല മനസ്സാണിത് കാണിക്കുന്നതെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."