HOME
DETAILS
MAL
ചാലിയാറിലെ കരയിടിച്ചില്‍; വീട്ടില്‍ താമസിക്കാനാകാതെ സഹോദരിമാര്‍
backup
September 04 2018 | 06:09 AM
എടവണ്ണപ്പാറ: ചാലിയാര്‍ പുഴയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കരയിടിഞ്ഞതിനെ തുടര്‍ന്ന് അപകട ഭീഷണിയിലായ വീട്ടില്‍ താമസിക്കാനാകാതെ സഹോദരിമാര്‍. മുപ്പത് വര്‍ഷമായി രോഗിയായി കിടക്കുന്ന സഹോദരിയും അവരെ പരിചരിക്കുന്ന വിധവയായ സഹോദരിയുമായ ഇരട്ടമുഴി എടത്തനക്കണ്ടി ഉമ്മാച്ചക്കുട്ടിയും മറിയക്കുട്ടിയും താമസിക്കുന്ന വീടാണ് അപകട ഭീഷണിയിലായത്.
ചാലിയാര്‍ പുഴയുടെ കരയോട് ചേര്‍ന്ന് നില്ക്കുന്ന അഞ്ചു സെന്റ് ഭൂമിയില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ സഹായത്തോടെ നിര്‍മിച്ച വീടാണ് വശം ഇടിഞ്ഞതോടെ താമസിക്കാന്‍ കഴിയാതെ പോയത്. വെള്ളം കയറിയ സമയത്ത് കര ഇടിഞ്ഞതോടെ വില്ലേജ് ഓഫിസറും പഞ്ചായത്ത് അധികാരികളും മാറി താമസിക്കാന്‍ ആവശ്യപ്പെട്ടത് പ്രകാരം മറ്റൊരു വീട്ടിലേക്ക് മാറി താമസിച്ച സഹോദരിമാര്‍ക്ക് എത്രയും പെട്ടെന്ന് വീട്ടിലേക്ക് മടങ്ങണമെന്ന ആവശ്യമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."