മോദിയെ പുറത്താക്കാന്‍ 2002 ല്‍ വാജ്പേയി തീരുമാനിച്ചു, തടഞ്ഞത് അദ്വാനി: വെളിപ്പെടുത്തലുമായി യശ്വന്ത് സിന്‍ഹ
ന്യൂഡല്‍ഹി: ഗോധ്ര കലാപത്തിനു ശേഷം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ പുറത്താക്കാന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി തീരുമാനിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി മുന്‍ ബി.ജെ.പി നേതാവും കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി എല്‍.കെ അദ്വാനിയാണ് ഈ തീരുമാനത്തെ തടഞ്ഞതെന്നും സിന്‍ഹ പറഞ്ഞു. എല്‍.കെ അദ്വാനി രാജിഭീഷണി മുഴക്കിയാണ് വാജ്പേയുടെ നീക്കം തടഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ കഴിഞ്ഞദിവസം മോദി ഉന്നയിച്ച ആരോപണങ്ങള്‍ യശ്വന്ത് സിന്‍ഹ തള്ളിക്കളയുകയും ചെയ്തു. വിനോദ യാത്രയ്ക്കായി രാജീവ് ഗാന്ധി സൈനിക കപ്പല്‍ ഉപയോഗിച്ചെന്നായിരുന്നു മോദിയുടെ ആരോപണം. മോദി ഇത്തരത്തില്‍ കള്ളം പറയുന്നത് പ്രധാനമന്ത്രി പദത്തിന് ചേര്‍ന്ന നടപടിയല്ലെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു.
രാജീവ് ഗാന്ധി ഐ.എന്‍.എസ് വിരാട് കപ്പല്‍ ടാക്സി ആയി ഉപയോഗിച്ചുവെന്നായിരുന്നു മോദിയുടെ ആരോപണം. എന്നാല്‍ മോദിയുടെ വാദം കള്ളമാണെന്ന് പറഞ്ഞ് മുന്‍ നേവല്‍ സ്റ്റാഫ് അഡ്മിറല്‍ എല്‍. രാംദാസ് രംഗത്തെത്തിയിരുന്നു. രാജീവ് ഗാന്ധിയും അദ്ദേഹത്തിന്റെ ഭാര്യയായ സോണിയാ ഗാന്ധിയും 1987 ഡിസംബറില്‍ ഐ.എന്‍.എസ് വിരാടില്‍ യാത്രചെയ്തിരുന്നെന്നും ലക്ഷ്വദ്വീപില്‍ ഐലന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റിയുടെ യോഗത്തില്‍ പങ്കെടുക്കുന്നതിന് തിരുവനന്തപുരത്ത് നിന്നാണ് പുറപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഔദ്യോഗിക യാത്രയില്‍ ഭാര്യയെ ഒപ്പം കൂട്ടാമെന്നും അതിന് തടസ്സങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."