HOME
DETAILS

ഗ്രാന്റ് വിതരണം നിര്‍ത്തി; സ്‌പെഷല്‍ സ്‌കൂളുകള്‍ പ്രതിസന്ധിയില്‍

  
backup
May 10, 2019 | 8:47 PM

%e0%b4%97%e0%b5%8d%e0%b4%b0%e0%b4%be%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%a4%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4

ആഷിഖ് അലി ഇബ്രാഹിം


മുക്കം: സ്‌പെഷല്‍ പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി ഗ്രാന്റ് വിതരണം നിര്‍ത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്തെ സ്‌പെഷല്‍ സ്‌കൂളുകള്‍ പ്രതിസന്ധിയില്‍.
മുഖ്യമന്ത്രിയുടെയും സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയുടെയും നിര്‍ദേശ പ്രകാരം 2017ലാണ് മാനസിക വെല്ലുവിളി നേരിടുന്നവര്‍ക്കായുള്ള സംസ്ഥാനത്തെ അംഗീകൃത സ്‌പെഷല്‍ സ്‌കൂളുകള്‍ക്ക് പ്രത്യേക പാക്കേജ് നടപ്പാക്കാന്‍ തീരുമാനിച്ചത്.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സ്‌പെഷല്‍ സ്‌കൂളുകളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഇതിനായി രൂപരേഖ തയാറാക്കുകയും സ്‌കൂളുകള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഗ്രാന്‍ഡ് വിതരണം സ്‌പെഷല്‍ പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി നിര്‍ത്തിവയ്ക്കാനും തീരുമാനിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് എല്ലാ നടപടികളും പൂര്‍ത്തിയാക്കിയിരുന്നെങ്കിലും ഉദ്യോഗസ്ഥരുടെ അലംഭാവം കാരണം പദ്ധതി ഇതുവരെ നടപ്പായില്ല. ഇതോടെയാണ് പ്രതിസന്ധി രൂപപ്പെട്ടത്.
പുതിയ അധ്യയനവര്‍ഷം തുടങ്ങാനിരിക്കെ സംസ്ഥാനത്തെ മുന്നൂറോളം വരുന്ന സ്‌പെഷല്‍ സ്‌കൂളുകള്‍ എങ്ങനെ മുന്നോട്ടു കൊണ്ടുപോകുമെന്ന ആശങ്കയിലാണ് മാനേജ്‌മെന്റുകള്‍.
തുച്ഛമായ വേതനം ലഭിക്കുന്ന സ്‌പെഷല്‍ സ്‌കൂള്‍ ജീവനക്കാര്‍ക്ക് മാന്യമായ വേതനം വ്യവസ്ഥചെയ്യുന്ന പാക്കേജിന്റെ മന്ദഗതിയില്‍ ജീവനക്കാരും നിരാശയിലാണ്.
പ്രത്യേക പാക്കേജ് എത്രയുംവേഗം നടപ്പാക്കണമെന്ന് സ്‌പെഷല്‍ സ്‌കൂള്‍ എംപ്ലോയീസ് യൂനിയന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. പാക്കേജ് ഉടന്‍ നടപ്പാക്കണമെന്നാവശ്യപ്പെട്ട് ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കാനും നടപടിയുണ്ടായില്ലെങ്കില്‍ 29ന് സെക്രട്ടേറിയറ്റ് ഉപരോധിക്കാനും തീരുമാനിച്ചതായി ഭാരവാഹികള്‍ പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇടുക്കി കുമളിയില്‍ പൊട്ടിയ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ബൈക്ക് യാത്രികന് പരിക്ക് 

Kerala
  •  a month ago
No Image

സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കായി 1 കോടി സബ്‌സിഡി വാങ്ങി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം

National
  •  a month ago
No Image

ഹോര്‍മുസിലെ ആക്രമണത്തിന് തിരിച്ചടിയെന്ന് ന്യായീകരണം; ഇറാന്റെ കമ്മ്യൂണിക്കേഷന്‍ ടവറിന് നേരെ ആക്രമണം നടത്തി അമേരിക്ക

International
  •  a month ago
No Image

മരണ സംഖ്യ 900 കടന്നു; വെനസ്വേലയെ തകര്‍ത്തെറിഞ്ഞ് ഭൂകമ്പം; നിരവധി പേര്‍ ഇപ്പോഴും മണ്ണിനടയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം 

International
  •  a month ago
No Image

വാളൂക്ക് വന മേഖലയില്‍ കുടുങ്ങിയ യുവാക്കള്‍ക്കെതിരെ കേസെടുക്കും; വടകര സ്വദേശികളെ രക്ഷിച്ചത് ഇന്നലെ രാത്രിയോടെ 

Kerala
  •  a month ago
No Image

മഴ കനക്കുന്നു; ഇന്ന് വടക്കന്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; നാളെ പന്ത്രണ്ട് ജില്ലകളിലും മുന്നറിയിപ്പ് 

Kerala
  •  a month ago
No Image

കളം നിറഞ്ഞ് വല നിറച്ച് മാനെയും കൂട്ടരും; ഇറാഖിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് തകർത്ത് സെനഗൽ

Football
  •  a month ago
No Image

ബോസ്റ്റണിൽ ഫ്രഞ്ച് വിപ്ലവം; നോർവേയുടെ രണ്ടാം നിരയെ തകർത്ത് തരിപ്പണമാക്കി ലെസ് ബ്ലൂസ്!

Football
  •  a month ago
No Image

72 വർഷത്തെ റെക്കോർഡ് തകർത്തു; ലോകകപ്പിൽ ചരിത്ര ഹാട്രിക്കുമായി ഫ്രഞ്ച് താരം ഉസ്മാൻ ഡെംബെലെ!

Football
  •  a month ago
No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  a month ago