മരണ സംഖ്യ 900 കടന്നു; വെനസ്വേലയെ തകര്‍ത്തെറിഞ്ഞ് ഭൂകമ്പം; നിരവധി പേര്‍ ഇപ്പോഴും മണ്ണിനടയില്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം
കാരക്കാസ്: വെനസ്വേലയെ തകര്‍ത്തെറിഞ്ഞ ഭൂകമ്പത്തില്‍ മരണസംഖ്യ 960 ആയി ഉയര്‍ന്നു. മൂവായിരത്തിന് മുകളില്‍ ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അരലക്ഷം പേരെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഭൂകമ്പത്തില്‍ തലസ്ഥാനമായ കാരക്കസില്‍ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധി കെട്ടിടങ്ങളും, റോഡുകളും തകര്‍ന്നു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് എത്തിച്ചേരാന്‍ സാധിക്കുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണ്. നിരവധിപേര്‍ കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ട്. അതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബുധനാഴ്ച്ച രാത്രിയോടെയാണ് രാജ്യത്തെ നടുക്കി ഇരട്ട ഭൂചലനങ്ങളുണ്ടായത്. സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1, 7.5 എന്നിങ്ങനെ തീവ്രത രേഖപ്പെടുത്തിയ ചലനങ്ങളുണ്ടായി. ഒരു നൂറ്റാണ്ടിനിടയില്‍ രാജ്യത്തുണ്ടായ ഏറ്റവും ശക്തമായ ഭൂചലനത്തിനാണ് വെനസ്വേല കഴിഞ്ഞദിവസം സാക്ഷ്യം വഹിച്ചത്.
വൻകിട ഹോട്ടലുകൾ ഉൾപ്പെടെ ഇരുനൂറിലേറെ ബഹുനില മന്ദിരങ്ങളാണ് നിമിഷങ്ങൾക്കകം നിലംപതിച്ചത്. കാരക്കസിന്റെ വടക്കൻ തീരദേശ മേഖലയായ ലാ ഗൈറയിലാണ് ഭൂചലനം ഏറ്റവും കൂടുതൽ നാശം വിതച്ചത്. മേഖലയിലെ പ്രധാന വിമാനത്താവളത്തിന് കടുത്ത കേടുപാടുകൾ സംഭവിച്ചതിനെ തുടർന്ന് അടച്ചുപൂട്ടി. ഇത് വിദേശത്തുനിന്നടക്കമുള്ള രക്ഷാപ്രവർത്തകർ ദുരന്തഭൂമിയിലേക്ക് എത്തുന്നതിന് കനത്ത വെല്ലുവിളി ഉയർത്തുന്നുണ്ട്. തകർന്ന കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്നും പരിക്കേറ്റ മനുഷ്യരെയും വളർത്തുമൃഗങ്ങളെയും പുറത്തെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് വെനസ്വേലൻ ആക്ടിങ് പ്രസിഡന്റ് ഡെൽസി റോഡ്രിഗസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ മുഴുവൻ രക്ഷാസേനകളെയും ലാ ഗൈറയിലേക്ക് കേന്ദ്രീകരിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. തകർന്ന വീടുകളുടെയും ആശുപത്രികളുടെയും പുനർനിർമ്മാണത്തിനായി അടിയന്തരമായി 200 മില്യൺ ഡോളറിന്റെ പ്രത്യേക ഫണ്ടും സർക്കാർ പ്രഖ്യാപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."