സ്വന്തം തോട്ടത്തിലെ വെള്ളരിക്ക കൃഷിക്കായി 1 കോടി സബ്‌സിഡി വാങ്ങി; കേന്ദ്ര കൃഷി സഹമന്ത്രിക്കെതിരെ ഗുരുതര ആരോപണം
ന്യൂഡല്‍ഹി: കേന്ദ്ര കൃഷി സഹമന്ത്രി ഭഗീരഥ് ചൗധരിക്കെതിരെ ഗുരുതര അഴിമതി ആരോപണവുമായി പ്രതിപക്ഷം. സ്വന്തം തോട്ടത്തിലെ പച്ചക്കറി കൃഷിക്കായി മന്ത്രി ഒരു കോടി രൂപ സബ്‌സിഡി വാങ്ങിയെന്നാണ് ആരോപണമുയരുന്നത്. വെള്ളരിക്ക കൃഷിക്കായാണ് മന്ത്രി സബ്‌സിഡി വാങ്ങിയതെന്ന് റിപ്പോര്‍ട്ട്.
മൂന്ന് മാസം മുന്‍പാണ് മന്ത്രിയുടെ തോട്ടത്തിന് സബ്‌സിഡി അനുവദിച്ച് ഉത്തരവ് പുറത്തിറങ്ങിയത്. 99,60,000 രൂപയാണ് സബ്‌സിഡിയിനത്തില്‍ ലഭിച്ച ആകെ തുക. അനുമതി നല്‍കിയത് മന്ത്രിതന്നെ ഉപാധ്യക്ഷനായ കമ്മിറ്റിയും.
തെരഞ്ഞെടുത്ത പച്ചക്കറികളുടെയും, പൂക്കളുടെയും വാണിജ്യാടിസ്ഥാനത്തിലുള്ള ഉല്‍പാദനത്തിനായി കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന MIDH പദ്ധതിക്ക് കീഴിലാണ് തുക അനുവദിച്ചത്. കാപ്‌സിക്കം, കുകുമ്പര്‍, തക്കാളി, റോസ്, ആന്തൂറിയം, ഓര്‍ക്കിഡ് ഉള്‍പ്പെടെ വിവിധ പച്ചക്കറികളുടെയും, പൂക്കളുടെയും കൃഷി പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. പരമാവധി സബ്‌സിഡി തുകയായ 1 കോടിയാണ് മന്ത്രിക്ക് അനുവദിച്ചിട്ടുള്ളത്. 16,592 സ്വകയര്‍ മീറ്ററിലായാണ് മന്ത്രിയുടെ കുക്കുമ്പര്‍ കൃഷി ഒരുക്കിയിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."