HOME
DETAILS
MAL
എറണാകുളത്തെ എല്ലാ ക്വാറികളിലും പരിശോധന നടത്താന്‍ നിര്‍ദേശം
backup
September 23 2020 | 02:09 AM
കൊച്ചി: മലയാറ്റൂര്‍ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ എറണാകുളം ജില്ലയിലെ മലയോര മേഖലയിലെ മുഴുവന്‍ ക്വാറികളിലും പരിശോധന നടത്താന്‍ നിര്‍ദേശം. റൂറല്‍ എസ്.പി കെ. കാര്‍ത്തികാണ് പെരുമ്പാവൂര്‍, മൂവാറ്റുപുഴ, ആലുവ ഡിവൈ.എസ്.പിമാര്‍ക്ക് ക്വാറികളില്‍ പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയത്. ജില്ലയിലെ മുഴുവന്‍ പാറമടകളുടെയും ലൈസന്‍സ് പൊലിസ് പരിശോധിക്കും. സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കുന്ന കെട്ടിടങ്ങളും പരിശോധിക്കും. എറണാകുളം മലയാറ്റൂരില്‍ സ്ഫോടനമുണ്ടായ പാറമടയുടെ ഉടമകള്‍ ഒളിവിലാണെന്ന് പൊലിസ് പറഞ്ഞു.
മലയാറ്റൂര്‍ നീലിശ്വരം സ്വദേശികളായ ബെന്നി പുത്തന്‍, റോബിന്‍സ് എന്നിവര്‍ക്കായി ഓഫിസുകളിലും ബന്ധുവീടുകളിലും തെരച്ചില്‍ നടത്തിയിട്ടും കണ്ടെത്താനായില്ല. കാലടി സി.ഐയുടെ നേതൃത്വത്തിലാണ് അന്വേഷണം. വെടിമരുന്ന് സൂക്ഷിച്ചത് അനധികൃതമായാണെന്ന് കണ്ടെത്തിയിരുന്നു.
സംഭവത്തില്‍ പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷനും അന്വേഷണം തുടങ്ങിയിട്ടുണ്ട്. പാറമടയുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടി ഉടന്‍ ഉണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."