HOME
DETAILS
MAL
സഹകരണ ബാങ്കുകള്‍ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍: ബില്‍ രാജ്യസഭയും പാസാക്കി
backup
September 23 2020 | 03:09 AM
ന്യൂഡല്‍ഹി: സഹകരണ ബാങ്കുകളെ റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടത്തില്‍ കൊണ്ടുവരുന്ന ബാങ്കിങ് റെഗുലേഷന്‍ നിയമ ഭേദഗതി ബില്‍ രാജ്യസഭ പാസാക്കി. ശബ്ദവോട്ടോടുകൂടിയാണ് ബില്‍ രാജ്യസഭ പാസാക്കിയത്. ഈ മാസം 16ന് ബില്‍ ലോക്‌സഭയും പാസാക്കിയിരുന്നു.
ജൂണ്‍ 26ലെ ഓര്‍ഡിനന്‍സിനു പകരമാണ് ബില്‍ കൊണ്ടുവന്നത്. റിസര്‍വ് ബാങ്കിന്റെ മേല്‍നോട്ടം വരുന്നതോടുകൂടി സഹകരണ ബാങ്കുകളുടെ പ്രൊഫഷണലിസവും ഭരണ നിര്‍വഹണവും മെച്ചപ്പെടുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ അവകാശവാദം. എട്ട് എം.പിമാരുടെ സസ്‌പെന്‍ഷനുമായി ബന്ധപ്പെട്ട പ്രതിപക്ഷ ബഹിഷ്‌കരണങ്ങള്‍ക്കിടെയാണ് ബില്‍ പാസാക്കിയത്.
നിക്ഷേപകരുടെ താല്‍പര്യം പൂര്‍ണമായും സംരക്ഷിക്കാനാണ് ഭേദഗതികള്‍ കൊണ്ടുവന്നതെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി നല്‍കി. ബാങ്കിങ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ട സഹകരണ സംഘങ്ങള്‍ക്കു മാത്രമാണ് ഈ ഭേദഗതി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ നിരവധി സഹകരണ ബാങ്കുകള്‍ പ്രതിസന്ധിയിലാണ്. ഇവയുടെ ധനസ്ഥിതി റിസര്‍വ് ബാങ്ക് നിരീക്ഷിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."