നവകേരള സൃഷ്ടിക്ക് ഒരു കൈത്താങ്ങ്; കാരുണ്യ യാത്ര നടത്തി സ്വകാര്യ ബസുകള്‍
കല്‍പ്പറ്റ: പ്രളയത്തില്‍ തകര്‍ന്ന നാടിന് കൈത്താങ്ങാകാനായി ദുരിതാശ്വാസ നിധി നിറക്കാന്‍ നിരത്തിലിറങ്ങി ജില്ലയിലെ സ്വകാര്യ ബസുകള്‍.
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്റെ ആഹ്വാന പ്രകാരമായിരുന്നു സ്വകാര്യ ബസുകളുടെ കാരുണ്യ യാത്ര. കേരളത്തിലെ മുഴുവന്‍ പ്രൈവറ്റ് ബസ് ഉടമകളുടേയും ഒരു ദിവസത്തെ വരുമാനം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കാനായിരുന്നു കാരുണ്യ യാത്ര.
ബസ് ജീവനക്കാരുടെ ഒരു ദിന വേതനവും ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. വയനാട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു ജില്ലയിലെ കാരുണ്യ യാത്ര.
ഉടമകളുടെ ഒരു ദിവസത്തെ മുഴുവന്‍ വരുമാനവും ഒപ്പം തൊഴിലാളികളുടെ ഒരു ദിവസത്തെ വേതനവും ചേര്‍ത്താണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നത്. ഇതിന്റെ ഭാഗമായി കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ ഫ്‌ളാഗ് ഓഫ് ചെയ്ത് കൊണ്ട് ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി.കെ ഹരിദാസ് അധ്യക്ഷനായി. ചടങ്ങില്‍ പി. സുഗതന്‍, പി.കെ രാജശേഖരന്‍, മുത്തലിബ് മാനന്തവാടി, രഞ്ജിത്ത് റാം, ടി.ജെ ബാബുരാജ് ,ബീരന്‍കുട്ടി ഹാജി, ഇ. ഖാലിദ്, മാര്‍വാന്‍ ബത്തേരി, കരീം മേപ്പാടി സംസാരിച്ചു. സ്വകാര്യ ബസ് ജീവനക്കാരുടെ നേതൃത്വത്തിലുള്ള കാരുണ്യ യാത്രയില്‍ജില്ലാ പഞ്ചായത്തംഗങ്ങളും പങ്കാളികളായി. ഡി.പി.സി യോഗത്തില്‍ എത്തിച്ചേര്‍ പ്രതിനിധികള്‍ ബസ് ജീവനക്കാരുടെ കൂട്ടായ്മയില്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് ബസ് യാത്ര നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."