ചെമ്മാട്ടങ്ങാടിയില്‍ കൊതുകുശല്യം
തിരൂരങ്ങാടി: ചെമ്മാട്ടങ്ങാടിയില്‍ കൊതുകുശല്യം രൂക്ഷമായി. ഇരിക്കപ്പൊറുതിയില്ലാതെ കച്ചവടക്കാരും നാട്ടുകാരും. രാപ്പകല്‍ഭേദമന്യേ ചെമ്മാട് ടൗണില്‍ കൊതുകുശല്യം വര്‍ധിക്കുന്നത്. പ്രധാനമായും അഴുക്കുചാലാണു കൊതുകിന്റെ ഉത്ഭവകേന്ദ്രം. മണ്ണടിഞ്ഞതിനാല്‍ അഴുക്കുചാലില്‍ പലഭാഗത്തും ഒഴുക്കു തടസ്സപ്പെട്ടു മലിനജലം പുറത്തേക്കൊഴുകുകയാണ്. അഴുക്കുചാലിന്റെ വിടവുകളിലൂടെയാണു കൊതുകുകള്‍ പ്രവഹിക്കുന്നത്. ഡിഫ്തീരിയ അടക്കമുള്ള രോഗങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ചെമ്മാട്ടു തൊണ്ടിവാഹനങ്ങളും കൊതുകു വളര്‍ത്തല്‍ കേന്ദ്രമായി മാറിയിട്ടുണ്ട്.
താലൂക്കാശുപത്രി പരിസരം പൊലിസ് ക്വാര്‍ട്ടേഴ്‌സ്, പൊലിസ് സ്റ്റേഷന്‍ റോഡ് എന്നിവിടങ്ങളിലാണ് തൊണ്ടിവാഹനങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. മഴക്കാലമായതോടെ ഇവയില്‍ വെള്ളംകെട്ടി നില്‍ക്കുകയാണ്. കൊതുകുനിവാരണത്തിനുള്ള കര്‍മപദ്ധതികള്‍ നഗരസഭയോ, ആരോഗ്യവകുപ്പധികൃതരോ ഇതുവരെ കൈക്കൊണ്ടിട്ടില്ല.
ചിത്രം: ചെമ്മാട്ട് അഴുക്കുചാലില്‍നിന്നും മലിനജലം പുറത്തേക്കൊഴുകുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."