HOME
DETAILS
MAL
പ്രളയബാധിത സമാശ്വാസ ധനസഹായം: വിതരണം ചെയ്തത് 27.37 കോടി
backup
September 04 2018 | 08:09 AM
തൃശൂര്‍: പ്രളയബാധിതര്‍ക്കുള്ള ദുരിതാശ്വാസ ധനസഹായമായ പതിനായിരം രൂപയിനത്തില്‍ ജില്ലയില്‍ ഇതുവരെ വിതരണം ചെയ്തത് 27.37 കോടി രൂപ.
ദുരിതബാധിതരുടെ അക്കൗണ്ടിലേക്കാണ് പണം കൈമാറ്റം ചെയ്യുന്നത്.
തൃശൂര്‍, തലപ്പിള്ളി, മുകുന്ദപുരം, കൊടുങ്ങല്ലൂര്‍, ചാവക്കാട്, ചാലക്കുടി, കുന്നംകുളം താലൂക്കുകളില്‍ നിന്നായി 78,841 പേരുടെ വിവരങ്ങളാണ് ലഭിച്ചത്.
ഇതില്‍ 65,212 പേരുടെ ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കി. താലൂക്ക്, വിവരം ലഭിച്ചവരുടെ എണ്ണം, ഡാറ്റാ എന്‍ട്രി പൂര്‍ത്തിയാക്കിയവര്‍, ബില്‍ സമര്‍പ്പിച്ചവര്‍ എന്നിവ യഥാക്രമം. തൃശൂര്‍ : 17474-15776-4913, തലപ്പിളളി : 883-883-722, മുകുന്ദപുരം : 16363-14200-2958, കൊടുങ്ങല്ലൂര്‍: 16000-12000-4602, ചാവക്കാട് : 14000-10200-9090, ചാലക്കുടി : 12755-10856-3787, കുന്നംകുളം : 1346-1297-1297.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."