HOME
DETAILS

അയ്യായിരവും കടന്ന് കൊവിഡ്: സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് രോഗം സ്ഥിരീകരിച്ചു

  
backup
September 23 2020 | 12:09 PM

5376-covid-cases-in-kerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 4424 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്. 2599 പേരാണ് രോഗമുക്തി നേടിയത്.

20 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ആഗസ്റ്റ് 22ന് മരണമടഞ്ഞ കൊല്ലം ആയൂർ സ്വദേശി രാജേഷ് (37), ആഗസ്റ്റ് 27ന് മരണമടഞ്ഞ തിരുവനന്തപുരം പുതുക്കുറിച്ചി സ്വദേശി പൗലോസൺ (68), ആഗസ്റ്റ് 29ന് മരണമടഞ്ഞ തിരുവനന്തപുരം പേരൂർക്കട സ്വദേശി സലീല (49), സെപ്റ്റംബർ 3ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശിനി മൈതിലി (85), സെപ്റ്റംബർ 8ന് മരണമടഞ്ഞ കൊല്ലം തട്ടമല സ്വദേശി സുൽഫത്ത് (57), സെപ്റ്റംബർ 9ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശി ഇഷാദ് ബാബു (40), സെപ്റ്റംബർ 11ന് മരണമടഞ്ഞ കോഴിക്കോട് ബേപ്പൂർ സ്വദേശിനി പി. ശ്രീമതി (85), സെപ്റ്റംബർ 14ന് മരണമടഞ്ഞ കോഴിക്കോട് പരപ്പിൽ സ്വദേശി മൂസ കോയ (83), സെപ്റ്റംബർ 15ന് മരണമടഞ്ഞ കോഴിക്കോട് പന്തിരാങ്കാവ് സ്വദേശിനി നഫീസ (78), കോഴിക്കോട് മാടശേരി സ്വദേശി അബ്ദുള്ള (74), സെപ്റ്റംബർ 16ന് മരണമടഞ്ഞ കോഴിക്കോട് വടകര സ്വദേശി മെഹമൂദ് (70), സെപ്റ്റംബർ 17ന് മരണമടഞ്ഞ കോഴിക്കോട് മുറ്റങ്ങൽ വെസ്റ്റ് സ്വദേശി എ.പി. രവീന്ദ്രൻ (84), കോഴിക്കോട് പുതുപ്പാടി സ്വദേശി മുഹമ്മദ് (68), സെപ്റ്റംബർ 18ന് മരണമടഞ്ഞ കോഴിക്കോട് പിലാശേരി സ്വദേശി കോരൻ (68), കോഴിക്കോട് കട്ടിപ്പാറ സ്വദേശി മൂത്തോരൻ (86), തിരുവനന്തപുരം പേയാട് സ്വദേശി മോഹനൻ (64), സെപ്റ്റംബർ 19ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശിനി ഐഷാബി (81), സെപ്റ്റംബർ 20 ന് മരണമടഞ്ഞ മലപ്പുറം പടവനാട് സ്വദേശി ഷൺമുഖൻ (71), കൊല്ലം പൂയപ്പള്ളി സ്വദേശി സൂസമ്മ രാജു (62), സെപ്റ്റംബർ 21ന് മരണമടഞ്ഞ മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൾ സലാം (45), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 592 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 64 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 140 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 4424 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 640 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ഇവ രണ്ടുംകൂടെ ആകെ 5064 സമ്പർക്ക രോഗികളാണുള്ളത്. തിരുവനന്തപുരം 822, എറണാകുളം 587, കൊല്ലം, കോഴിക്കോട് 495 വീതം, മലപ്പുറം 485, തൃശൂർ 465, ആലപ്പുഴ 450, കണ്ണൂർ 323, പാലക്കാട് 271, കോട്ടയം 256, പത്തനംതിട്ട 174, കാസർഗോഡ് 125, ഇടുക്കി 61, വയനാട് 55 എന്നിങ്ങനെയാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്.

99 ആരോഗ്യ പ്രവർത്തകർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. തിരുവനന്തപുരം 25, കണ്ണൂർ 19, എറണാകുളം 17, മലപ്പുറം 15, തൃശൂർ 12, കൊല്ലം, കാസർഗോഡ് 3 വീതം, ആലപ്പുഴ 2, പത്തനംതിട്ട, പാലക്കാട്, വയനാട് 1 വീതം ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്.

എറണാകുളം ജില്ലയിലെ 9 ഐ.എൻ.എച്ച്.എസ്. ജീവനക്കാർക്കും രോഗം ബാധിച്ചു.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2951 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. തിരുവനന്തപുരം 321, കൊല്ലം 152, പത്തനംതിട്ട 127, ആലപ്പുഴ 167, കോട്ടയം 275, ഇടുക്കി 55, എറണാകുളം 254, തൃശൂർ 180, പാലക്കാട് 150, മലപ്പുറം 372, കോഴിക്കോട് 427, വയനാട് 27, കണ്ണൂർ 142, കാസർഗോഡ് 302 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്. ഇതോടെ 42,786 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 1,04,682 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 2,12,629 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരിൽ 1,86,140 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 26,489 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 3131 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം പരിശോധനകളും വർധിപ്പിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,200 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 25,45,385 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. സെന്റിനൽ സർവൈലൻസിന്റെ ഭാഗമായി ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള വ്യക്തികൾ മുതലായ മുൻഗണനാ ഗ്രൂപ്പുകളിൽ നിന്ന് 1,98,189 സാമ്പിളുകളും പരിശോധനയ്ക്കയച്ചു.

ഇന്ന് 17 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ കണ്ടനശേരി (കണ്ടൈൻമെന്റ് സോൺ സബ് വാർഡ് 4), കടവല്ലൂർ (വാർഡ് 8), പോർക്കുളം (സബ് വാർഡ് 8, 10), പുത്തൻചിറ (സബ് വാർഡ് 9), പൊയ്യ (14), പാലക്കാട് ജില്ലയിലെ പെരിങ്ങോട്ടുകുറിശി (3, 7, 8, 11, 12), പരുതൂർ (12), പട്ടാഞ്ചേരി (8, 9), എറണാകുളം ജില്ലയിലെ മുടക്കുഴ (സബ് വാർഡ് 10), ചിറ്റാറ്റുകര (സബ് വാർഡ് 12), ആലപ്പുഴ ജില്ലയിലെ ഭരണിക്കാവ് (സബ് വാർഡ് 3), നെടുമുടി (8), പത്തനംതിട്ട ജില്ലയിലെ ഓമല്ലൂർ (സബ് വാർഡ് 3), പെരിങ്ങര (സബ് വാർഡ് 4, 5), കോഴിക്കോട് ജില്ലയിലെ മാവൂർ (2, 16 (സബ് വാർഡ്), 8), കൊല്ലം ജില്ലയിലെ ഈസ്റ്റ് കല്ലട (എല്ലാ വാർഡുകളും), മലപ്പുറം ജില്ലയിലെ എടപ്പാൾ (8, 10, 11, 15, 16, 18) എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകൾ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  35 minutes ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  2 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  3 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  3 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  3 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  3 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  4 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  4 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  4 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  5 hours ago