HOME
DETAILS
MAL
കൊവിഡ് ബാധിച്ച് കേന്ദ്ര റെയില്‍വെ സഹമന്ത്രി മരിച്ചു
backup
September 23 2020 | 16:09 PM
കൊവിഡ് ബാധിച്ച് കേന്ദ്ര മന്ത്രി മരിച്ചു. റെയില്‍വെ സഹമന്ത്രി സുരേഷ് അംഗഡിയാണ് മരണപ്പെട്ടത്. ഡല്‍ഹി എംയിസില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. സെപ്തംബര്‍ 11നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രണ്ട് ദിവസമായി വെന്റിലേറ്ററിലായിരുന്ന ഇദ്ദേഹം അല്പം മുന്‍പാണ് മരണപ്പെട്ടത്. രാജ്യത്ത് ആദ്യമായാണ് ഒരു കേന്ദ്രമന്ത്രി കോവിഡ് ബാധിച്ച് മരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."