HOME
DETAILS

പി.എം.എ.വൈ- ക്രെഡിറ്റ് ലിങ്ക്‌സ് സബ്‌സിഡി പദ്ധതി തുടങ്ങും

  
backup
July 23, 2016 | 12:12 AM

%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%8e-%e0%b4%b5%e0%b5%88-%e0%b4%95%e0%b5%8d%e0%b4%b0%e0%b5%86%e0%b4%a1%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b2%e0%b4%bf%e0%b4%99%e0%b5%8d

മലപ്പുറം: ആറുലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്കും വീടു നിര്‍മിക്കുന്നതിനു പ്രധാനമന്ത്രി ആവാസ് യോജന പദ്ധതി വഴി പലിശയിളവോടെ വായ്പ നല്‍കുന്ന ക്രെഡിറ്റ് ലിങ്ക്‌സ് സബ്‌സിഡി പദ്ധതി തുടങ്ങാന്‍ മലപ്പുറം നഗരസഭ കൗണ്‍സില്‍ അംഗീകാരമായി. മലപ്പുറത്ത് 1230 വീടുകള്‍ക്കാണു ലോണ്‍ ലഭിക്കുക.
അപേക്ഷകര്‍ക്കു ബാങ്കുകള്‍ ഈടാക്കുന്ന പലിശ നിരക്കില്‍ നിന്ന് 6.5 ശതമാനം കുറഞ്ഞ നിരക്കില്‍ 15 വര്‍ഷത്തേക്ക് വായ്പ ലഭിക്കുന്ന പദ്ധതിയാണു ക്രെഡിറ്റ് ലിങ്ക്‌സ് സബ്‌സിഡി. ആറുലക്ഷം രൂപയാണു വായ്പാപരിധി. ഇതിനു മുകളിലുള്ള തുകയ്ക്ക് അപേക്ഷിക്കുന്നവര്‍ക്കു പണം ലഭ്യമാകുമെങ്കിലും സാധാരണ ബാങ്കുകള്‍ ഈടാക്കുന്ന പലിശ നല്‍കേണ്ടി വരും. മറ്റു സബ്‌സിഡി ലോണുകള്‍ നിലവിലുള്ളവര്‍ക്കു വായ്പ ലഭിക്കില്ല. ഇതു സംബന്ധിച്ച കൗണ്‍സിലര്‍മാര്‍ക്കുള്ള പരിശീലനം നഗരസഭ ചെയര്‍പേഴ്‌സന്‍ സി.എച്ച് ജമീല ടീച്ചറുടെ അധ്യക്ഷതയില്‍ നടന്നു. പരിശീലനത്തിന് ബിനു ഫ്രാന്‍സിസ് നേതൃത്വം നല്‍കി.  സാങ്കേതിക കാരണങ്ങളാല്‍ പ്ലാന്‍ പെര്‍മിഷന്‍ ലഭിക്കാത്ത 300 ഓളം വീടുകള്‍  നഗരസഭ പരിധിയിലുള്ളതായി കൗണ്‍സിലര്‍മാര്‍ യോഗത്തെ അറിയിച്ചു. ഇതു പഠിച്ചു വേഗത്തില്‍ അംഗീകാരം ലഭ്യമാകുന്നതിനു വേണ്ട നടപടി  സ്വീകരിക്കുമെന്നു മിഷന്‍ ഡയരക്ടര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊച്ചിൻ സർവകലാശാല ജോയിന്റ് രജിസ്ട്രാർ മുഹമ്മദ് സലീം വൈദ്യുതാഘാതമേറ്റു മരിച്ചു

Kerala
  •  a month ago
No Image

വെള്ളാപ്പള്ളി നടേശനെ തള്ളിപ്പറയാൻ വൈകി,സ്ഥാനാർഥി നിർണ്ണയത്തിൽ പാളിച്ച; തെരഞ്ഞെടുപ്പ് തോൽവിയിൽ കടുത്ത ആത്മവിമർശനവുമായി സി.പി.എം

Kerala
  •  a month ago
No Image

കുറ്റ്യാടി ചുരത്തിൽ റോഡ് ഇടിഞ്ഞ് കാർ താഴ്ചയിലേക്ക് മറിഞ്ഞു; ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് പരുക്ക്

Kerala
  •  a month ago
No Image

കോന്നിയിൽ എയർഗൺ ചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കൾ പൊലിസ് പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

Kerala
  •  a month ago
No Image

കൊല്ലത്ത് ലോറി നിയന്ത്രണംവിട്ടു മറിഞ്ഞ് അപകടം: ചികിത്സയിലായിരുന്ന ബൈക്ക് യാത്രക്കാരൻ മരിച്ചു

Kerala
  •  a month ago
No Image

"മുഖ്യമന്ത്രി ഞങ്ങൾക്ക് ഒരു പുതിയ വീട് വെച്ചുതരണം, ഞാൻ വലുതാകുമ്പോൾ ജോലി കിട്ടി ആ പൈസ തിരികെ തരാം..."; ആറുവയസ്സുകാരി റുവാനിയുടെ സങ്കടത്തിന് പരിഹാരം; വീട് വെച്ചുനൽകുമെന്ന് വി.ഡി സതീശൻ

Kerala
  •  a month ago
No Image

കല്യാണാലോചനയുമായി വന്ന് ലക്ഷങ്ങൾ കവരുന്ന അന്താരാഷ്ട്ര സംഘം; മുഖ്യസൂത്രധാരനായ മലയാളി ഡൽഹിയിൽ അറസ്റ്റിൽ

Kerala
  •  a month ago
No Image

ലക്ഷ്യം വെച്ചത് മതവിശ്വാസങ്ങളെ; ഇന്ത്യയിൽ ബലിപെരുന്നാൾ ആഘോഷങ്ങൾക്കിടെ മുസ്‌ലിംകൾക്കെതിരെ നടന്നത് ഞെട്ടിക്കുന്ന അതിക്രമങ്ങളെന്ന് റിപ്പോർട്ട്

National
  •  a month ago
No Image

ദുബൈയിൽ ഡെലിവറി ഡ്രൈവർമാർക്ക് ഇനി തണുപ്പിലിരുന്ന് വിശ്രമിക്കാം; എയർ കണ്ടീഷൻ ചെയ്ത വിശ്രമമുറികൾ സജ്ജമാക്കി ആർടിഎ

uae
  •  a month ago
No Image

യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ ബന്ധുനിയമനം: മന്ത്രി സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ബെന്നി തോമസ് സ്ഥാനം ഒഴിഞ്ഞു; രാജിക്കത്ത് മുഖ്യമന്ത്രിക്ക് കൈമാറി

Kerala
  •  a month ago