HOME
DETAILS

ബലികര്‍മത്തിന് വിപുലമായ സംവിധാനങ്ങള്‍

  
backup
May 11 2019 | 18:05 PM

%e0%b4%ac%e0%b4%b2%e0%b4%bf%e0%b4%95%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%81%e0%b4%b2%e0%b4%ae%e0%b4%be%e0%b4%af


ആടിന് 490 റിയാല്‍; ഓണ്‍ലൈന്‍ വഴി കൂപ്പണ്‍ വാങ്ങാം


മക്ക: മക്കയില്‍ ബലികര്‍മത്തിനായി വിപുലമായ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് പദ്ധതി സൂപ്പര്‍വൈസര്‍ ജനറല്‍ റഹീമി ബിന്‍ അഹ്മദ് റഹീമി പറഞ്ഞു. തുകയായി 490 റിയാലാണ് (9,150 രൂപ) നിശ്ചയിച്ചിരിക്കുന്നതെന്നും വെബ്‌സൈറ്റ് മുഖേനയും സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയും ഇതിനുള്ള സംവിധാനം സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബലിമാംസം പ്രയോജനപ്പെടുത്തുന്നതിനുള്ള സഊദി അറേബ്യയുടെ പദ്ധതിയുടെ വെബ്‌സൈറ്റ് വഴിയും സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍ വഴിയും ബലികൂപ്പണുകള്‍ വാങ്ങുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്.
കൂടാതെ, ബലികൂപ്പണ്‍ വിതരണത്തിന് നിരവധി ഏജന്‍സികളുമായും സ്ഥാപനങ്ങളുമായും കരാറുകള്‍ ഒപ്പുവച്ചിട്ടുണ്ട്. സഊദി പോസ്റ്റ്, സഊദി ടെലികോം കമ്പനി, അല്‍റാജ്ഹി ബാങ്ക്, പില്‍ഗ്രിംസ് ഗിഫ്റ്റ് സൊസൈറ്റി, നമാ ചാരിറ്റബിള്‍ സൊസൈറ്റി എന്നിവ വഴി ബലികൂപ്പണുകള്‍ വിപണനം ചെയ്യും. ഇ-ട്രാക്ക് സംവിധാനം വഴിയും തീര്‍ഥാടകര്‍ക്ക് ബലി കൂപ്പണുകള്‍ വാങ്ങുന്നതിന് കഴിയും. വിശുദ്ധ ഹറമിനും മസ്ജിദുന്നബവിക്കും സമീപങ്ങളിലും പുണ്യസ്ഥലങ്ങളിലുമുള്ള ഔട്ട്‌ലെറ്റുകള്‍ വഴിയും ബലി കൂപ്പണുകള്‍ ലഭിക്കുമെന്ന് റഹീമി ബിന്‍ അഹ്മദ് റഹീമി പറഞ്ഞു.


വിവിധ രാജ്യങ്ങളില്‍ നിന്നായി ബലികര്‍മത്തിനു മേല്‍നോട്ടം വഹിക്കാനായി പതിനായിരക്കണക്കിനു കശാപ്പുകാരെയാണ് റിക്രൂട്ട് ചെയ്യുന്നത്. വിവിധ ഘട്ടങ്ങളിലെ സുരക്ഷയും അനുബന്ധ കാര്യങ്ങളും ഉറപ്പു വരുത്തുന്നതിന് വെറ്ററിനറി ഡോക്ടര്‍മാര്‍, മതപരമായ വ്യവസ്ഥകള്‍ തികഞ്ഞ കാലികളാണെന്ന് പരിശോധിച്ച് ഉറപ്പുവരുത്തുന്ന സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവരും താല്‍ക്കാലികാടിസ്ഥാനത്തില്‍ ഹജ്ജ് സമയത്ത് ഇവിടെ ജോലിക്കുണ്ടാകും. ബലികര്‍മം നിര്‍വഹിക്കുന്നതിന് പുണ്യസ്ഥലങ്ങളില്‍ എട്ടു മോഡല്‍ കശാപ്പുശാലകളാണുള്ളത്.
ഹജ്ജ് ദിവസങ്ങളില്‍ ഇവയില്‍ പന്ത്രണ്ടു ലക്ഷത്തിലേറെ കാലികളെ കശാപ്പു ചെയ്യുന്നതിന് ശേഷിയുണ്ട്. പൂര്‍ണമായും ഓട്ടോമാറ്റിക് സംവിധാനത്തിലുള്ള കശാപ്പുശാലകളാണ് പദ്ധതി നടപ്പിലാക്കുന്ന ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്ക് വഴി ഒരുക്കിയിരിക്കുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറൻ്റ് അഫയേഴ്സ്-15-10-2024

PSC/UPSC
  •  2 months ago
No Image

എഡിഎം നവീന്‍ ബാബുവിന്റെ മരണം; നാളെ സംസ്ഥാന വ്യാപകമായി റവന്യു ഉദ്യോഗസ്ഥര്‍ അവധിയെടുത്ത് പ്രതിഷേധിക്കും

Kerala
  •  2 months ago
No Image

യുഎഇയിൽ സുപ്രധാന വിസ നിയമഭേദഗതി; സ്പോൺസർഷിപ് മാറ്റുന്നതിൽ പുതിയ തീരുമാനം

uae
  •  2 months ago
No Image

വയനാട്ടില്‍ പ്രിയങ്ക; പാലക്കാട് രാഹുല്‍; ചേലക്കരയില്‍ രമ്യ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു 

Kerala
  •  2 months ago
No Image

പാലക്കാടും ചേലക്കരയിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; വയനാട്ടില്‍ പിന്തുണ ആര്‍ക്കെന്ന് പിന്നീട് തീരുമാനിക്കും; പിവി അന്‍വര്‍

Kerala
  •  2 months ago
No Image

പി.വിജയന് സ്വർണക്കടത്തിൽ പങ്ക്; വെളിപ്പെടുത്തലുമായി എം.ആർ.അജിത്കുമാർ

Kerala
  •  2 months ago
No Image

മഹാരാജാസ് കോളേജിന്റെ ഓട്ടോണമസ് പദവി നഷ്ടമായി; അംഗീകാരം 2020 മാര്‍ച്ച് വരെയെന്ന് യുജിസി

Kerala
  •  2 months ago
No Image

കിംഗ്ഫിഷ് മത്സ്യബന്ധന നിരോധനം പിൻവലിച്ച് ഒമാൻ

oman
  •  2 months ago
No Image

ഷാർജയിലെ FMCG കമ്പനിയിൽ തൊഴിലവസരം

uae
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം പാലക്കാട് ഉപതെരഞ്ഞെടുപ്പ് നേരത്തെയാക്കണം; തെരഞ്ഞെടുപ്പ് കമ്മിഷന് പ്രതിപക്ഷ നേതാവ് കത്തയച്ചു

Kerala
  •  2 months ago