ജെറ്റ് എയര്‍വേയ്‌സിന്റെ കൂടുതല്‍ ഓഹരികള്‍ വാങ്ങാന്‍ തയാറായി ഇത്തിഹാദ്
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിമൂലം സര്‍വീസ് നിര്‍ത്തിവച്ച ജെറ്റ് എയര്‍വേയ്‌സിന്റെ കൂടുതല്‍ ഓഹരികള്‍ വാങ്ങാന്‍ തയാറായി ഇത്തിഹാദ് എയര്‍വേയ്‌സ്. നിലവില്‍ ജെറ്റില്‍ 24 ശതമാനം ഓഹരിയുള്ള ഇത്തിഹാദ് ഇതിനായി വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സന്നദ്ധത അറിയിച്ചിരിക്കുന്നത്. ജെറ്റിന്റെ 75 ശതമാനം ഓഹരികളാണ് എസ്.ബി.ഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോഷ്യം വില്‍പ്പനക്ക് വച്ചിരിക്കുന്നത്.
വില്‍പ്പനയ്ക്കായുള്ള കാലാവധി അവസാനിക്കാനിരിക്കുകയായിരുന്നു. ഇത്തിഹാദല്ലാതെ മറ്റാരും ഇതിന് തയാറായിട്ടില്ല.
നിര്‍ബന്ധിത ഓപ്പണ്‍ ഓഫര്‍ ഒഴിവാക്കുന്നതുള്‍ള്‍പ്പടെയുള്ള വ്യവസ്ഥകളാണ് ഇത്തിഹാദ് മുന്നോട്ടുവച്ചത്. ചെറിയൊരു ഓഹരി വാങ്ങാന്‍ മാത്രമാണ് തങ്ങള്‍ സന്നദ്ധത അറിയിച്ചതെന്നും ജെറ്റിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള സാധ്യതകള്‍ പ്രധാന ഓഹരിയുടമയെന്ന നിലയില്‍ കഴിഞ്ഞ 15 മാസമായി പരിശോധിച്ച് വരികയായിരുന്നുവെന്നും ഇത്തിഹാദ് വക്്താവ് പറഞ്ഞു.
കൂടുതല്‍ ഓഹരി വാങ്ങിയാലും ഇത്തിഹാദ് ന്യൂനപക്ഷ പങ്കാളിയായി തുടരും. വിദേശ കമ്പനിക്ക് ഇന്ത്യന്‍ കമ്പനിയില്‍ പരമാവധി 49 ശതമാനം ഓഹരി മാത്രമാണ് വാങ്ങാനാവുക.
ഇത്തിഹാദിന്റെ ഓഫര്‍ ലഭിച്ചതായും പരിശോധനയ്ക്ക് ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയതായും എസ്.ബി.ഐ അറിയിച്ചു. ജെറ്റിന് കടം നല്‍കിയ ബാങ്കുകള്‍ ഈ തുക ഓഹരിയാക്കി മാറ്റിയതോടെ കമ്പനിയുടമ നരേഷ് ഗോയല്‍ ചെയര്‍മാര്‍ സ്ഥാനം രാജിവയ്ക്കുകയും ചെയ്തിരുന്നു. ജെറ്റ് എയര്‍വേയ്‌സിന് നിലവില്‍ 8,200 കോടിയിലധികമാണ് കടം. നിലവിലുള്ള ഓഹരി വിറ്റഴിക്കാന്‍ ഇത്തിഹാദ് ഇതിനകം ശ്രമം നടത്തിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു. ഇത്തിഹാദും ചില സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. തുടര്‍ച്ചയായി മൂന്നു വര്‍ഷമായി 1.8 ബില്യന്‍ ഡോളറാണ് നഷ്ടം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."