HOME
DETAILS
MAL
കാര്‍ഷിക ബില്ലിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്
backup
September 24 2020 | 03:09 AM
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പാര്‍ലമെന്റ് പാസാക്കിയ കാര്‍ഷിക ബില്ലിനെതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയിലേക്ക്. ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ നിയമോപദേശം തേടി. സംസ്ഥാനത്തിന്റെ അധികാരം കവര്‍ന്നെടുക്കുന്നതാണ് പുതിയ നിയമമെന്നും ഗുരുതരമായ ഭരണഘടനാ വിഷയമാണിതെന്നും മന്ത്രിസഭായോഗം വിലയിരുത്തി.
കാര്‍ഷിക വിപണിയുടെ പരിഷ്‌കാരത്തിനായി ജൂണില്‍ മൂന്ന് ഓര്‍ഡിനന്‍സുകള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തിരുന്നു. 'ഒരു രാജ്യം ഒരു കാര്‍ഷിക വിപണി' എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെവിടെയും ഉല്‍പന്നങ്ങള്‍ വിറ്റഴിച്ച് കര്‍ഷകര്‍ക്ക് പരമാവധി വരുമാനം നേടിക്കൊടുക്കുകയാണ് ഈ പരിഷ്‌കാരങ്ങളുടെ പ്രഖ്യാപിത ലക്ഷ്യമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. കൃഷിമേഖലയിലേക്ക് കൂടുതല്‍ സ്വകാര്യ മൂലധനനിക്ഷേപവും അടിസ്ഥാനസൗകര്യ വികസനവും കേന്ദ്രം ലക്ഷ്യമിടുന്നു. എന്നാല്‍, ഇത് കര്‍ഷകര്‍ക്ക് നിയമക്കുരുക്കായി മാറുന്നുവെന്നാണ് സംസ്ഥാനത്തിന്റെ അഭിപ്രായം. കാര്‍ഷിക ബില്ലിനെതിരേ രാജ്യത്ത് വിവിധയിടങ്ങളില്‍ വലിയ പ്രക്ഷോഭങ്ങളാണ് അരങ്ങേറുന്നത്.
പാര്‍ലമെന്റിന്റെ ഇരുസഭകളും കഴിഞ്ഞ രണ്ടുദിവസങ്ങളിലും പ്രക്ഷുബ്ധമായിരുന്നു. എളമരം കരീം, കെ.കെ രാഗേഷ് അടക്കമുള്ള എം.പിമാരെ സസ്‌പെന്‍ഡ് ചെയ്യുകയും പാര്‍ലമെന്റ് വളപ്പില്‍ എം.പിമാര്‍ ധര്‍ണയിരിക്കുകയും ചെയ്യുന്ന സ്ഥിതിവിശേഷവുമുണ്ടായി. വരുംദിവസങ്ങളിലും പ്രതിപക്ഷപാര്‍ട്ടികള്‍ സമരം ശക്തമാക്കാന്‍ തയാറെടുക്കവെയാണ് സംസ്ഥാനം വിഷയത്തെ നിയമപരമായി നേരിടാന്‍ ഒരുങ്ങുന്നത്. ദേശീയതലത്തില്‍ കര്‍ഷകരുടെ പ്രതിഷേധത്തിനും പ്രക്ഷോഭത്തിനും വഴിയൊരുക്കിയ ബില്ലിനെ സുപ്രിംകോടതിയില്‍ എതിര്‍ക്കുന്നത് രാഷ്ട്രീയ നേട്ടമാകുമെന്നാണ് സര്‍ക്കാരിന്റെയും സി.പി.എമ്മിന്റെയും കണക്കുകൂട്ടല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."