ഡി.വൈ.എഫ്.ഐ കുത്തിയിരിപ്പു സമരം
പയ്യന്നൂര്‍: പയ്യന്നൂരിലെ സി. പി.എം പ്രവര്‍ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആര്.എസ്.എസ് ജില്ലാ കാര്യവാഹക് പി രാജേഷ് കുമാറിനെ പിടികൂടുകയും ചോദ്യം ചെയ്യലിനു ശേഷം വിട്ടയക്കുകയും ചെയത സംഭവത്തില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ സി.ഐ ഓഫിസിനു മുന്നില്‍ കുത്തിയിരിപ്പു സമരം നടത്തി. ഇന്നലെ പുലര്‍ച്ചെയോടെയാണ് ഇരിക്കൂര്‍ എസ്.ഐയുടെ നേതൃത്വത്തില്‍ കല്ല്യാട് വച്ച് രാജേഷിനെ പിടികൂടിയത്. അപരിചിതനായ ആളെ കണ്ട് നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വീടുവളഞ്ഞാണ് പൊലിസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് പയ്യന്നൂര്‍ പോലിസ് സ്ഥലത്തെത്തി ചോദ്യം ചെയ്യല്‍ കേന്ദ്രത്തിലേക്കു മാറ്റുകയായിരുന്നു. എന്നാല്‍ വൈകുന്നേരത്തോടെ ഇയാളെ വിട്ടയച്ചതറിഞ്ഞ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുകയായിരുന്നു.
പയ്യന്നൂരില്‍ നടന്ന കൊല പാതകം, അക്രമ സംഭവം എന്നിവയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പൊലിസ് നടത്തുന്ന റെയ്ഡ് അവസാനിപ്പിക്കണമെന്നും ഡി.വൈ.എഫ്.ഐ നേതാക്കള്‍ ആവശ്യപ്പെട്ടു. സരിന് ശശി, ജി ലിജിത്ത്, എം പ്രസാദ് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."