HOME
DETAILS
MAL
പദ്ധതികളുടെ ഗുണനിലവാരം ഉറപ്പുവരുത്താന്‍ റഡാര്‍ മുതല്‍ ഡ്രോണ്‍ വരെ
backup
September 24 2020 | 06:09 AM
കിഫ്ബി ഫണ്ട് ചെയ്യുന്ന പദ്ധതികളുടെ ആസൂത്രണത്തിനും രൂപകല്‍പനയ്ക്കും നിര്‍വഹണത്തിനുമായി ആധുനിക രീതിശാസ്ത്രങ്ങളാണ് അവലംബിക്കുന്നത്. ഉയര്‍ന്ന ഗുണമേന്‍മ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് കിഫ്ബിയുടെ ഇന്‍സ്‌പെക്ഷന്‍ അതോറിറ്റി പ്രവര്‍ത്തിക്കുന്നത്.
സൈറ്റുകള്‍ സന്ദര്‍ശിച്ച് പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ പരിശോധനകള്‍ ഇന്‍സ്‌പെക്ഷന്‍ അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ നിരന്തരം ചെയ്യുന്നുണ്ട്.എത്ര അളവ് പ്രവൃത്തികള്‍, എത്രത്തോളം ഗുണമേന്‍മ എന്നീ രണ്ടു ഘടകങ്ങള്‍ ആണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഈ പരിശോധനകള്‍ക്കായി 4 ആധുനിക സംവിധാനങ്ങളാണ് കിഫ്ബി വികസിപ്പിച്ചിട്ടുള്ളത്.
ഓട്ടോ ലാബ് പരിശോധനകള്‍ക്കായി ചലിക്കുന്ന പരീക്ഷണശാല
മെറ്റീരിയല്‍ ടെസ്റ്റിങ്ങിനും സൈറ്റ്തല പരിശോധനകള്‍ക്കുമായാണ് ചലിക്കുന്ന ലാബിന് രൂപം കൊടുത്തിട്ടുള്ളത്. ഇന്‍സ്‌പെക്ഷന്‍ ടീമിന് പദ്ധതിസൈറ്റുകളില്‍ നിന്നു പദ്ധതി സൈറ്റുകളിലേക്ക് പെട്ടെന്ന് നീങ്ങാനും കാര്യക്ഷമവും ഫലപ്രദവുമായി പരിശോധനാ ജോലികള്‍ പൂര്‍ത്തിയാക്കാനും ഏറെ സഹായകരമാണ് ഈ ഓട്ടോ ലാബ്.
സര്‍വേവിഷ്വല്‍ ഡാറ്റാ ശേഖരണ പ്രക്രിയയുടെ ഒരു ബേസ് സ്റ്റേഷനായി ഓട്ടോ ലാബ് പ്രവര്‍ത്തിക്കും.പ്രധാന പരിശോധനകള്‍ പ്രവൃത്തി സൈറ്റുകളില്‍ തന്നെ നിര്‍വഹിക്കുകയും പിഴവുകളുണ്ടെങ്കില്‍ പരിഹാര നടപടികള്‍ നിര്‍വഹണ ഏജന്‍സിയെ അറിയിക്കുകയും ചെയ്യും. ആണവേതര ഡെന്‍സിറ്റി ഗേജ്,റീബൗണ്ട് ഹാമര്‍,റീബാര്‍ ലൊക്കേറ്റര്‍,അസ്ഫാള്‍ട്ട് ഡെന്‍സിറ്റി ഗേജ്,ഡ്രോണ്‍,ഗ്രൗണ്ട് പെനെട്രേറ്റിങ് റഡാര്‍,ബിറ്റുമിന്‍ എക്‌സ്ട്രാക്ടര്‍ തുടങ്ങിയവ ഉപകരണങ്ങള്‍ അടങ്ങിയതാണ് ഓട്ടോ ലാബ്
കേന്ദ്ര ലാബും സ്ഥിരീകരണ
പരിശോധനകള്‍ക്കു
വേണ്ടിയുള്ള നെറ്റ് വര്‍ക്കും
നിര്‍മാണത്തിനുപയോഗിക്കുന്ന സാമഗ്രികളുടെ ഗുണമേന്‍മാ തിരിച്ചറിയുന്നതിനായി പ്രവര്‍ത്തി സൈറ്റുകളില്‍ നിന്നു ശേഖരിക്കുന്ന സാംപിളുകള്‍ പരിശോധിക്കാന്‍ കിഫ്ബി ആസ്ഥാനത്ത് ഒരു കേന്ദ്രലാബ് ഒരുക്കിയിട്ടുണ്ട്.
വൈദഗ്ധ്യവും പരിചയസമ്പന്നതയുമുള്ള ക്വാളിറ്റികണ്‍ട്രോള്‍ എന്‍ജിനീയര്‍മാരാണ് ഈ പരിശോധനകള്‍ നടത്തുന്നത്. സീവ് അനാലിസിസ്, സില്‍റ്റ് കണ്ടന്റ്,ബിറ്റുമിന്‍ കണ്ടന്റ്, ഇംപാക്ട് ടെസ്റ്റ്,സി.ബി.ആര്‍ തുടങ്ങിയ പരിശോധനകളാണ് ഇവിടെ നടത്തുന്നത്. കൂടുതല്‍ ഉയര്‍ന്ന നിലവാരത്തിലുള്ള പരിശോധനകള്‍ക്കായി സ്‌പെഷ്യലൈസ്ഡ് ലാബുകളുടെ നെറ്റ് വര്‍ക്കും നിലവിലുണ്ട്.
ക്വാളിറ്റി മോണിറ്ററിങ് സ്റ്റുഡിയോ
വര്‍ക്‌െൈസറ്റുകളില്‍ നിന്നുള്ള റിയല്‍ടൈം ദൃശ്യങ്ങള്‍ പരിശോധിച്ച് നിര്‍മാണപ്രവര്‍ത്തികള്‍ വിലയിരുത്താനുള്ള ക്വാളിറ്റി മോണിറ്ററിങ് സ്റ്റുഡിയോ കിഫ്ബി ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നു.
ഈ സ്റ്റുഡിയോയില്‍ ഇരുന്ന് കിഫ്ബിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് ഇതുവഴി നിര്‍മാണ പുരോഗതി വിലയിരുത്താന്‍ കഴിയും.
ഓട്ടോ ലാബില്‍ സജ്ജീകരിച്ചിരിക്കുന്ന വിഡിയോകാമറ വഴി ഫീല്‍ഡില്‍ നടക്കുന്ന പരീക്ഷണങ്ങളും പരിശോധനകളും വിലയിരുത്താന്‍ കഴിയും.
ഫീല്‍ഡ്ഇന്‍സ്‌പെക്ഷന്‍ ടീം ഈ പക്രിയ മുഴുവന്‍ വിഡിയോയില്‍ ചിത്രീകരിച്ച് സ്റ്റുഡിയോയിലേക്ക് കൈമാറും.അതുവഴി പരിശോധനകള്‍ സംബന്ധിച്ച് ഭാവിയില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാനും കഴിയും.
ഡ്രോണ്‍ അടിസ്ഥാനമാക്കിയ ഗുണമേന്‍മ
പുരോഗതി വിലയിരുത്തല്‍ സംവിധാനം
നിര്‍മാണത്തിനുപയോഗിക്കുന്ന സാമഗ്രികളുടെ പരിശോധന,നിര്‍മാണ പ്രക്രിയയുടെ ഗുണമേന്‍മ പരിശോധന എന്നിവയാണ് അടിസ്ഥാനസൗകര്യവികസനവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന മറ്റേതൊരു ഏജന്‍സിയേയും പോലെ കിഫ്ബിയുടെയും ഗുണനിലവാര മാനേജ്‌മെന്റ് സംവിധാനത്തിന്റെ അടിസ്ഥാനം. ഭൂമിശാസ്ത്രപരമായി വ്യാപ്തിയുള്ളതും സങ്കീര്‍ണവുമായ വികസന പദ്ധതികളില്‍ ഗുണനിലവാര പരിശോധനയ്ക്കുള്ള പരമ്പരാഗതരീതികള്‍ക്ക് പരിമിതികളുണ്ട്.
അതു കൊണ്ടാണ് ഡ്രോണ്‍പോലെയുള്ള ആധുനിക രീതികള്‍ പരിശോധന സംവിധാനങ്ങളിലേക്ക് കിഫ്ബി കൂട്ടിച്ചേര്‍ത്തത്. അടിസ്ഥാന സൗകര്യവികസന പദ്ധതികളില്‍ ഡ്രോണ്‍ ഉപയോഗം ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. എന്നാല്‍ രാജ്യാന്തരതലത്തില്‍ ഇതിന് നിരവധി മാതൃകകളുണ്ട്. ഇതിന്റെ ചുവട് പിടിച്ച് പദ്ധതി രൂപകല്‍പനയിലും ഗുണമേന്‍മപുരോഗതി പരിശോധനയിലും കിഫ്ബി ഡ്രോണുകളുടെ ഉപയോഗം വ്യാപമാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."