ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടു വര്‍ഷം;മൃഗാശുപത്രി കെട്ടിടം കാടുകയറി നശിക്കുന്നു
കുറ്റ്യാടി: മൃഗാശുപത്രി സബ്സെന്ററിനു വേണ്ടി കുറ്റ്യാടി പഞ്ചായത്ത് ഊരത്ത് നിര്‍മിച്ച കെട്ടിടം കാടുകയറി നശിക്കുന്നു. 2014 ഏപ്രില്‍ മാസത്തില്‍ മുന്‍ കൃഷിമന്ത്രി കെ.പി മോഹനന് ഉദ്ഘാടനം ചെയ്ത മൃഗാശുപത്രി സബ്സെന്ററാണ് കാടുമൂടി നശിക്കുന്നത്.
ഉദ്ഘാടനത്തിനു ശേഷം ഒരിക്കല്‍ പോലും കെട്ടിടം തുറന്നു പ്രവര്‍ത്തിച്ചിട്ടില്ല. 11 ലക്ഷത്തോളം രൂപ ചെലവഴിച്ച് നിര്‍മിച്ച കെട്ടിടമാണ് ആര്‍ക്കും പ്രയോജനമില്ലാതെ കാടുമൂടി നശിക്കുന്നത്.
സബ്സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയാല്‍ ഊരത്ത്, വളയന്നൂര്‍, കുറ്റ്യാടി തുടങ്ങിയ പ്രദേശങ്ങളിലെ നൂറുകണക്കിന് കര്‍ഷകര്‍ക്ക് ഏറെ ഉപകാരപ്രദമാവും. പഞ്ചായത്തിന്റെ ഒരറ്റത്തുള്ള മൃഗാശുപത്രിയില്‍ ഉരുക്കളെ എത്തിക്കുക എന്നത് ക്ഷീര കര്‍ഷകര്‍ക്ക് ഏറെ പ്രയാസമാണ്. മൃഗാശുപത്രി സബ്സെന്റര്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തിര നടപടി വേണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."