തെച്ചിക്കാട്ടുകാവ് രാമചന്ദ്രന് തിടമ്പേന്തി; പൂര ചടങ്ങുകള്‍ക്ക് തുടക്കമായി
തൃശൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ തെച്ചിക്കാട്ടുകാവ് രാമചന്ദ്രന് തിടമ്പേന്തി വടക്കുന്നാഥ ക്ഷേത്രത്തിലെ തൃശൂര്‍ തെക്കേ ഗോപുര നടയിലെത്തി. തെക്കേ ഗോപുര നട തുറന്ന് തൃശൂര്‍ പൂര ചടങ്ങുകള്‍ക്ക് തുടക്കമായി. പൂര വിളമ്പരച്ചടങ്ങിനായാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് എന്ന ആനയെ എത്തിച്ചത്. ഒരു മണിക്കൂര്‍ സമയം മാത്രമായിരുന്നു രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ ജില്ലാഭരണകൂടം അനുമതി നല്‍കിയത്.
സാധാരണ ഗതിയില്‍ ചെറിയ ചടങ്ങായി നടക്കാറുള്ള പൂര വിളംബരത്തിനായി ഇത്തവണ വന്‍ ജനാവലിയാണ് എത്തിച്ചേര്‍ന്നത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ പങ്കാളിത്തവുമായി ബന്ധപ്പെട്ടപ്പെട്ട വിവാദങ്ങളെത്തുടര്‍ന്നാണിത്.
പ്രായക്കൂടുതലും അക്രമ സ്വഭാവവും കാരണം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെക്കൊണ്ട് തിടമ്പേറ്റിപ്പിക്കുന്നത് ജില്ലാ ഭരണകൂടം തടഞ്ഞത് വിവാദമായിരുന്നു. പിന്നീട് ചര്‍ച്ചകള്‍ക്കൊടുവില്‍ ആനയെ പങ്കെടുപ്പിക്കാന്‍ ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."