കള്ളക്കേസില്‍ കുടുക്കി ജയിയിലടച്ചെന്ന പരാതിയുമായി യുവാവ്
കൊല്ലം: കള്ളക്കേസില്‍ കുടുക്കി ജയിയിലടച്ചെന്ന പരാതിയുമായി യുവാവ് രംഗത്തെത്തി. കൊല്ലം ഈസ്റ്റ് താമരക്കുളം ഗണപതി നഗര്‍ 97ല്‍ പള്ളിപ്പുരയിടത്തില്‍ സുനിലാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.
കേസിലെ യഥാര്‍ഥ പ്രതികളെ രക്ഷിക്കാന്‍ വേണ്ടി തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നവെന്നാണ് യുവാവ് പറയുന്നത്. കേസിലെ യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ കുടുംബത്തോടൊപ്പം നിരാഹാരം കിടക്കുമെന്ന് സുനില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
പതിനഞ്ച് വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്തിന് ഈസ്റ്റ് പൊലിസ് 2017ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പോക്‌സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഈ കേസില്‍ 65 ദിവസം റിമാന്‍ഡില്‍ കഴിഞ്ഞതിന് ശേഷമാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്.
സുനിലിന്റെ ഉടമസ്ഥതയിലുള്ള വാടക വീട്ടില്‍ താമസിച്ചു വരികയായിരുന്നു പെണ്‍കുട്ടിയും കുടുംബവും ജില്ലയിലെ പ്രമുഖ സ്‌കൂളില്‍ പഠിച്ചിരുന്ന പെണ്‍കുട്ടിയെ സ്‌കുള്‍ ബസിന്റെ ഡ്രൈവറും സുഹൃത്തും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചിരുന്നു. ഈ വിവരം പെണ്‍കുട്ടിയുടെ വീട്ടില്‍ അറിയുകയും വഴക്കാവുകയും ചെയതു. തുടര്‍ന്ന് തന്റെ വീട്ടില്‍ നിന്ന് ഒഴിയണമെന്ന് സുനില്‍ ആവശ്യപെട്ടു. പീഡന വിവിരം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തതായി സുനില്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് പൊലിസ് കേസെടുത്തു.
പീഡനത്തിന് ഇരയായ പെണ്‍കുട്ടി നല്‍കിയ മൊഴിയില്‍ പ്രതികളെക്കുറിച്ച് വ്യക്തമായ വിവരവുമുണ്ട്. നാട്ടുകാരുടേയും മറ്റും പ്രതിഷേധങ്ങളെത്തുടര്‍ന്ന് യഥാര്‍ഥ പ്രതികളെ രക്ഷിച്ച് നിരപരാധിയായ തന്നെ ഈ കേസില്‍ കുടുക്കുകയായിരുന്നവെന്ന് സുനില്‍ പറയുന്നു. ഈ കേസിലെ യഥാര്‍ഥ പ്രതികളെ ഉടന്‍ പിടികൂടണമെന്നും ഇത് സംബന്ധിച്ച് സിറ്റി പൊലിസ് കമ്മിഷണര്‍ ഉള്‍പ്പെടെയുള്ള ഉന്നത അധികാരികള്‍ക്ക് പരാതി സമര്‍ച്ചതായും സുനില്‍ പറഞ്ഞു. സുനിലിന്റെ ഭാര്യ അമുതയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."