നിലപാട് മാറ്റി: മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ അറിയിക്കും
തിരുവനന്തപുരം: മന്ത്രിസഭാ തീരുമാനം പരസ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ വീണ്ടും നിലപാട് മാറ്റി. ഉത്തരവിറങ്ങി 48 മണിക്കൂറിനുള്ളില്‍ മന്ത്രിസഭാതീരുമാനങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധപ്പെടുത്തണമെന്നു ചീഫ് സെക്രട്ടറി ഉത്തരവിറക്കി. മന്ത്രിസഭാ തീരുമാനങ്ങളുടെ പകര്‍പ്പ് പൊതുഭരണ വകുപ്പിനും നല്‍കും.
എന്നാല്‍ യുഡിഎഫ് സര്‍ക്കാറിന്റെ അവസാന കാലത്തെ മന്ത്രിസഭാ തീരുമാനങ്ങള്‍ വെളിപ്പെടുത്തണമെന്ന മുഖ്യ വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ചോദ്യം ചെയ്ത് ഹൈക്കോടതിയെ സമീപിക്കാനുള്ള തീരുമാനത്തില്‍ സര്‍ക്കാര്‍ ഉറച്ചുനില്‍ക്കുകയാണ്.
എന്നാല്‍ മന്ത്രിസഭായോഗ തീരുമാനങ്ങള്‍ പരസ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായത് പ്രതിപക്ഷം നിയമസഭയ്ക്കകത്ത് ശക്തമായി ഉന്നയിച്ചപ്പോഴാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. എല്‍ഡിഎഫ് വന്നാല്‍ എല്ലാം ശരിയാകും എന്ന് പറഞ്ഞ് ഇപ്പോള്‍ ശരിയാക്കിയത് ജനങ്ങളെയാണ്. മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ മര്‍ദിച്ചകേസില്‍ സര്‍ക്കാര്‍ ഇടപടാന്‍ വൈകി. പൊലീസ് നിഷ്ക്രിയരായി നോക്കി നില്‍ക്കുകയായിരുന്നുവെന്നും ചെന്നിത്തല കുറ്റപ്പെടുത്തി
മന്ത്രിസഭാ തീരുമാനം പരസ്യപ്പെടുത്തല്‍: സെക്രട്ടേറിയറ്റ് മാന്വല്‍ ഭേദഗതി ചെയ്യാന്‍ ഉത്തരവിറങ്ങി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."