HOME
DETAILS

കാര്‍ഷിക ബില്‍: എന്‍.ഡി.എയില്‍  കൂടുതല്‍ എതിര്‍പ്പുകള്‍; മാറ്റം വേണമെന്ന്  ജെ.ഡി.യുവും

  
backup
September 25 2020 | 03:09 AM

%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%af
 
 
ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലുകളില്‍ മാറ്റം വേണമെന്ന ആവശ്യവുമായി ശിരോമണി അകാലി ദളിന് പിന്നാലെ എന്‍.ഡി.എ ഘടകകക്ഷിയായ ജെ.ഡി.യുവും. ബില്ലിലെ ആശങ്കകള്‍ പരിഹരിക്കപ്പെടണമെന്നും കാര്‍ഷികോത്പന്നങ്ങള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്ന വ്യവസ്ഥകള്‍ ബില്ലില്‍ ഉള്‍പ്പെടുത്തണമെന്നും ജെ.ഡി.യു ജനറല്‍ സെക്രട്ടറി കെ.സി ത്യാഗി ആവശ്യപ്പെട്ടു. ബില്ലുകള്‍ പാസാക്കാന്‍ പാര്‍ലമെന്റില്‍ പിന്തുണച്ചതിന് പിന്നാലെയാണ് ജെ.ഡി.യു നിലപാട് മാറ്റിയിരിക്കുന്നത്. 
ബില്ലുകള്‍ക്കെതിരേ രാജ്യത്ത് ശക്തമായ കര്‍ഷകരോഷം അടുത്തു നടക്കുന്ന ബിഹാര്‍ അസംബ്ലി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്നതിനാലാണ് ജെ.ഡി.യു നിലപാട് മാറ്റിയതെന്നാണ് കരുതപ്പെടുന്നത്. 
തങ്ങള്‍ ബില്ലിനെ പാര്‍ലമെന്റില്‍ പിന്തുണച്ചെങ്കിലും അകാലിദള്‍ പോലുള്ള എന്‍.ഡി.എ ഘടക കക്ഷികള്‍ക്ക് വ്യത്യസ്തമായ അഭിപ്രായമുണ്ടെന്നത് വസ്തുതയാണെന്ന് ത്യാഗി പറഞ്ഞു. സ്വകാര്യ കമ്പനികള്‍ ഉത്പന്നങ്ങള്‍ വാങ്ങുമ്പോള്‍ അതിന് വിലയുറപ്പാക്കണമെന്ന് നിരവധി കര്‍ഷക സംഘടനകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ താങ്ങുവില നിശ്ചയിക്കുകയും അതിന് താഴെയുള്ള വിലക്ക് ഉത്പന്നങ്ങള്‍ വാങ്ങുന്നത് ശിക്ഷാര്‍മായ കുറ്റമാക്കുകയും വേണം. താങ്ങുവില നിശ്ചയിക്കുന്നത് സ്വാമിനാഥന്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നും ത്യാഗി പറഞ്ഞു. 
സ്വകാര്യ ഇടപാടുകാര്‍ തങ്ങളെ ചൂഷണം ചെയ്യുമോയെന്ന പേടി കര്‍ഷകര്‍ക്കുണ്ട്. ഈ ആശങ്ക പരിഹരിക്കപ്പെടണം. പുതിയ നിയമം സര്‍ക്കാരിന്റെ സംഭരണ, പൊതുവിതരണ സംവിധാനങ്ങള്‍ ദുര്‍ബലമാക്കുമെന്ന ആശങ്കയുണ്ടെന്നും ത്യാഗി പറഞ്ഞു. 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ് 

latest
  •  2 months ago
No Image

റാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു

uae
  •  2 months ago
No Image

ആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചറക്കി

National
  •  2 months ago
No Image

ദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'

uae
  •  2 months ago
No Image

മൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.

Kerala
  •  2 months ago
No Image

ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു

uae
  •  2 months ago
No Image

വിജയവാഡ റെയില്‍വേ സ്റ്റേഷനില്‍ ലോക്കോ പൈലറ്റിനെ തലക്കടിച്ച് കൊന്നു

crime
  •  2 months ago
No Image

കേന്ദ്രം കേരളത്തോട് കാണിക്കുന്നത് കടുത്ത അവഗണന; എംവി ഗോവിന്ദന്‍

Kerala
  •  2 months ago
No Image

മുഖ്യമന്ത്രിക്ക് എന്തോ ഒളിക്കാനുണ്ട് ; 'ചീഫ് സെക്രട്ടറിയെയും ഡിജിപിയെയും വിലക്കുന്നത് അതുകൊണ്ട്' ഗവര്‍ണര്‍

Kerala
  •  2 months ago
No Image

തേവര കുണ്ടന്നൂര്‍ പാലം അറ്റകുറ്റപ്പണികള്‍ക്കായി ഒരു മാസത്തേക്ക് അടച്ചിടും

Kerala
  •  2 months ago