HOME
DETAILS

ശ്രീലങ്കയില്‍ മുസ്‌ലിം പള്ളിക്കും കടകള്‍ക്കും നേരെ ആക്രമണം

  
backup
May 12 2019 | 20:05 PM

%e0%b4%b6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%b2%e0%b4%99%e0%b5%8d%e0%b4%95%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%aa

 


കൊളംബോ: മുസ്‌ലിം പള്ളിയും മുസ്‌ലിംകളുടെ കടകളും ആള്‍ക്കൂട്ടം ആക്രമിച്ചതിനെ തുടര്‍ന്ന് ശ്രീലങ്കയിലെ തീരപ്രദേശ പട്ടണമായ ഷാലോയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
ഇന്ന് പുലര്‍ച്ചെ ആറു വരെ കര്‍ഫ്യൂ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനായി കൂടുതല്‍ സുരക്ഷാ സൈനികരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
ക്രിസ്ത്യന്‍ ഭൂരിപക്ഷ മേഖലയായ ഇവിടെ ശനിയാഴ്ച കത്തോലിക്ക വിഭാഗവും മുസ്‌ലിംകളും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഏപ്രില്‍ 21ലെ സ്‌ഫോടനങ്ങളുമായി ബന്ധപ്പെട്ടാണ് രാജ്യത്ത് സാമുദായിക സൗഹാര്‍ദം തകര്‍ന്നിരിക്കുന്നത്. അതിനിടെ മുസ്‌ലിം സഹോദരന്മാരെ ഉപദ്രവിക്കരുതെന്ന് കര്‍ദിനാള്‍ രഞ്ജിത്ത് ക്രൈസ്തവരോട് ആഹ്വാനം ചെയ്തിട്ടുണ്ട്.
മുസ്‌ലിംകളെ സംശയദൃഷ്ടിയോടെ നോക്കുന്നത് അവസാനിപ്പിക്കണമെന്ന് പ്രസിഡന്റ് സിരിസേനയും നിര്‍ദേശിച്ചിട്ടുണ്ട്. 21 ദശലക്ഷം വരുന്ന ശ്രീലങ്കന്‍ ജനസംഖ്യയില്‍ 10 ശതമാനമാണ് മുസ്‌ലിംകള്‍.
ക്രിസ്ത്യാനികള്‍ ഏഴു ശതമാനമാണ്. ബാക്കി ഭൂരിപക്ഷം ബുദ്ധമതക്കാരാണ്.


സലഫി നേതാവ് അറസ്റ്റില്‍


കൊളംബോ: ശ്രീലങ്കയിലെ സ്‌ഫോടനങ്ങളുടെ സൂത്രധാരനായ സഹ്‌റാന്‍ ഹാഷിമുമായി ബന്ധമുണ്ടെന്നു കരുതുന്ന സഊദി മതപണ്ഡിതനെ അന്വേഷണസംഘം അറസ്റ്റ് ചെയ്തു. 60കാരനായ മുഹമ്മദ് അലിയാരാണ് അറസ്റ്റിലായത്. ഇസ്‌ലാമിക് ഗൈഡന്‍സ് സെന്റര്‍ സ്ഥാപിച്ച് അതിനു കീഴില്‍ ഒരു പള്ളിയും മതപാഠശാലയും ലൈബ്രറിയും സഹ്‌റാന്റെ നാടായ കറ്റാന്‍കുടിയില്‍ നടത്തുന്നതിനു നേതൃത്വം കൊടുക്കുന്നത് ഇയാളാണ്. മുസ്‌ലിം ഭൂരിപക്ഷ പ്രദേശമാണിത്. ഇയാള്‍ രാജ്യത്ത് സലഫിസം പ്രചരിപ്പിക്കുന്നതായി പൊലിസ് പറഞ്ഞു.
പിടിയിലായ അലിയാര്‍ക്ക് സഹ്‌റാനുമായി ഉറ്റബന്ധമാണെന്നും ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും പൊലിസ് പറഞ്ഞു. ചാവേര്‍ ബോംബുകള്‍ക്ക് പരിശീലനം നല്‍കിയതിലും ഇയാള്‍ക്കു പങ്കുണ്ടത്രേ. റിയാദിലെ ഇമാം മുഹമ്മദ് ബിന്‍ സഊദ് ഇസ്‌ലാമിക് സര്‍വകലാശാലയില്‍ നിന്ന് ബിരുദമെടുത്ത അലിയാര്‍ 1990ലാണ് ശ്രീലങ്കയില്‍ മതകേന്ദ്രം തുടങ്ങിയത്. എന്നാല്‍ ഈ കേന്ദ്രത്തിന് പണം കൊടുക്കുന്നതു സംബന്ധിച്ച് സഊദി ഭരണകൂടം പ്രതികരിച്ചിട്ടില്ല.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

2034 ൽ സഊദി ആതിഥേയത്വം വഹിക്കുക ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പിന്; ക്രിസ്റ്റ്യാനോ റൊണാൾഡോ

Saudi-arabia
  •  15 minutes ago
No Image

ഇ-വീസ താൽക്കാലികമായി നിർത്തിവച്ച് കുവൈത്ത്

Kuwait
  •  42 minutes ago
No Image

അതിതീവ്ര മഴ മുന്നറിയിപ്പ്; പത്തനംതിട്ടയില്‍ മലയോര മേഖലയിലേക്കുള്ള രാത്രി യാത്ര നിരോധിച്ചു, ക്വാറികള്‍ക്ക് വിലക്ക്

Kerala
  •  an hour ago
No Image

പാലക്കാട് തച്ചമ്പാറയില്‍ ലോറി മറിഞ്ഞ് നാല്‌ കുട്ടികള്‍ മരിച്ചു

Kerala
  •  2 hours ago
No Image

അബ്ദുറഹീമിന്റെ മോചനം നീളും, ഇന്ന് കോടതി കേസ് പരിഗണിച്ചില്ല

Saudi-arabia
  •  3 hours ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ' കരട് ബില്ലിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

National
  •  3 hours ago
No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  3 hours ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  4 hours ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  5 hours ago