മക്ക ക്ലോക്ക് ടവര്‍ മ്യൂസിയം ഇനി സന്ദര്‍ശിക്കാന്‍ അവസരം
മക്ക: മക്കയിലെ പ്രശസ്തമായ ക്ലോക്ക് ടവര്‍ മ്യൂസിയം സന്ദര്‍ശിക്കാന്‍ വിശ്വാസികള്‍ക്ക് അനുമതി. ഉച്ചക്ക് ഒരുമണിക്ക് ശേഷവും രാത്രി പത്ത് പണിക്ക് ശേഷവുമാണ് സന്ദര്‍ശനത്തിന് അനുമതിയുള്ളത്. മുന്‍കാലങ്ങളില്‍ മനുഷ്യര്‍ തങ്ങളുടെ ജീവിതവും പ്രവര്‍ത്തനങ്ങളും ചിട്ടപ്പെടുത്താന്‍ ഗോളശാസ്ത്രത്തെ ആശ്രയിച്ചിരുന്നതിന്റെ വിസ്മയകരമായ വിശദീകരണങ്ങള്‍ സന്ദര്‍ശകരെ ഏറെ ആകര്‍ഷിക്കുന്നു.
പുരാതന കാലങ്ങളില്‍ മനുഷ്യര്‍ സമയം തിട്ടപ്പെടുത്താനുപയോഗിച്ചിരുന്ന വിവിധ സംവിധാനങ്ങളെ കുറിച്ചും സൂര്യന്റെ ഭ്രമണപഥത്തെയും ചന്ദ്രനെയും താരാപഥങ്ങളെയും കൃത്യമായി പിന്തുടര്ന്ന് ദിവസവും, പ്രാര്‍ത്ഥനാ സമയവും ഖിബ് ലയുടെ ദിശയും നിര്ണ്ണയിച്ചിരുന്നതടക്കം പ്രപഞ്ചത്തിന്റെ അത്ഭുതങ്ങളിലേക്ക് സന്ദര്‍ശരെ കൈപിടിച്ച് ആനയിക്കും വിധമാണ് മ്യൂസിയത്തിലെ ക്രമീകരണങ്ങള്‍.
കൂടാതെ, സൂര്യന്, ചന്ദ്രന്, ഭൂമി എന്നിവയുടെ കൂറ്റന്‍ മാതൃകകളുടെ സഹായത്തോടെ സൂര്യഗ്രഹണങ്ങളും മറ്റു സൗര പ്രതിഭാസങ്ങളും പ്രപഞ്ചത്തില്‍ എങ്ങിനെ സംഭവിക്കുന്നുവെന്നതിനെ കുറിച്ചുള്ള വിശദീകരണവും ഇവിടെ നിന്നും മനസിലാക്കാം. നാല് നിലകളിലായി ക്രമീകരിച്ചിരിക്കുന്ന മ്യൂസിയത്തിലെ ഏറ്റവും മുകളിലെ ബാല്‍ക്കണിയില്‍ നിന്ന് കൊണ്ട് മസ്ജിദുല്‍ ഹറമിന്റെയും ചുറ്റുപാടുകളുടേയും സമ്പൂര്‍ണ്ണമായ ദൃശ്യഭംഗി ആസ്വദിക്കുവാനും അവസരമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."