സൗഹൃദവും സാധ്യതകളും പങ്കുവച്ച് അധ്യാപകര്‍ ഒത്തുകൂടി
കുറവിലങ്ങാട്: അധ്യാപനജീവിതത്തിലെ സൗഹൃദങ്ങളും സാധ്യതകളും പങ്കുവച്ച് നൂറിലേറെ അധ്യാപകര്‍ ഒരുമിച്ചു. മര്‍ത്ത്മറിയം ഫൊറോന ഇടവകയുടെ മാനേജ്മെന്റിനു കീഴിലുള്ള സെന്റ് മേരീസ് സ്കൂളുകളിലെ അധ്യാപക-അനധ്യാപകരാണു സ്നേഹവിരുന്നില്‍ പങ്കെടുത്ത് സൗഹൃദം പങ്കിട്ടത്.
സ്കൂളുകളുടെ മാനേജര്‍ റവ. ഡോ. ജോസഫ് തടത്തിലാണ് ഇത്തരത്തിലൊരു സംഗമത്തിനു വേദിയൊരുക്കിയത്. ഇടവകയുടെ സ്കൂളുകളിലെ വിദ്യാര്‍ഥികളുടെ സംഗമം പലപ്പോഴും നടക്കാറുണ്ടെങ്കിലും അധ്യാപകരും അനധ്യാപകരും ഒരുമിച്ചെത്തുന്നത് ആദ്യമായാണ്. 109 പേരാണ് ഇടവകയുടെ മാനേജ്മെന്റിലുള്ള ഹയര്‍സെക്കന്‍ഡറി, ഹൈസ്കൂളുകളിലും എല്‍.പി സ്കൂളുകളിലുമായി സേവനം ചെയ്യുന്നത്.
അധ്യാപക, അനധ്യാപകരുടെ സംഗമം പാലാ രൂപത കേര്‍പ്പറേറ്റ് സെക്രട്ടറി ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ ഉദ്ഘാടനം ചെയ്തു.
ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ സെമിനാറിനും നേതൃത്വം നല്കി. മാനേജര്‍ റവ.ഡോ. ജോസഫ് തടത്തില്‍ അധ്യക്ഷത വഹിച്ചു. അസി.മാനേജര്‍മാരായ ഫാ. പോള്‍ പാറപ്ലാക്കല്‍, ഫാ. ജോര്‍ജ് എട്ടുപറയില്‍, ഫാ. ജോസഫ് കുന്നയ്ക്കാട്ട്, ഫാ. മാത്യു വെങ്ങാലൂര്‍, കൈക്കാരന് ഡൊമിനിക് സാവ്യോ, അധ്യാപിക ജെയ്മോള്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."