അമ്പായത്തോട് റോഡ് ഒരാഴ്ചക്കകം ഗതാഗതത്തിന് തുറന്ന് കൊടുക്കും
കൊട്ടിയൂര്‍: കനത്ത മഴയില്‍ തകര്‍ന്ന അമ്പായത്തോട് പാല്‍ചുരം ബോയിസ് ടൗണ്‍ റോഡ് ഒരാഴ്ചക്കകം ഗതാഗതത്തിന് തുറന്ന് കൊടുക്കും. റോഡിലേക്ക് ഇടിഞ്ഞുവീണ മണ്ണ് നീക്കി തകര്‍ന്ന റോഡ് ഗതാഗത യോഗ്യമാക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. റോഡ് ഇടിഞ്ഞ ഭാഗങ്ങളില്‍ മണ്ണിട്ട് നികത്തുന്ന പ്രവൃത്തിയും ഇതോടൊപ്പം നടക്കുന്നുണ്ട്. മണ്ണിടിച്ചിലില്‍ റോഡിലേക്ക് വീണ കൂറ്റന്‍ കല്ല് കംപ്രസര്‍ ഉപയോഗിച്ച് പൊട്ടിച്ച് നീക്കി.
കുന്നിന് മുകളില്‍ അപകടാവസ്ഥയില്‍ നില്ക്കുന്ന കല്ല് പൊട്ടിച്ച് നീക്കാനുള്ള പ്രവര്‍ത്തിയും പുരോഗമിക്കുകയാണ്. അഞ്ച് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണ്ണ് നീക്കം ചെയ്യുന്നത്.
സ്ഥിരമായി ഗര്‍ത്തം രൂപപ്പെടുന്ന ചെകുത്താന് തോടുഭാഗത്ത് റോഡില്‍ ഇന്റര്‍ലോക്ക് പതിപ്പിക്കുന്ന പ്രവര്‍ത്തിയും ആരംഭിച്ചിട്ടുണ്ട്. മണ്ണുനീക്കം ചെയ്യുമ്പോള്‍ മുകളില്‍ നിന്ന് മണ്ണ് ഇടിഞ്ഞ് വീഴുന്നത് നവീകരണ പ്രവര്‍ത്തിയെ ബാധിക്കുന്നുണ്ട്.
അതേസമയം അപകട ഭീഷണി ഉയര്‍ത്തുന്ന മണ്‍തിട്ടകള്‍ നീക്കംചെയ്യാന്‍ വനംവകുപ്പ് അനുവദിക്കുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്. പ്രവൃത്തി പൂര്‍ത്തീകരിച്ച് ഒരാഴ്ചക്കകം റോഡ് വാഹനങ്ങള്‍ക്ക് തുറന്ന്കൊടുക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും എന്നാല്‍ ബന്ധപ്പെട്ട അധികൃതര്‍ പരിശോധിച്ച ശേഷം മാത്രമേ ഇതുവഴിയുള്ള ബസ് സര്‍വിസ് പുനസ്ഥാപിക്കുകയുള്ളുവെന്നും പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എന്‍ജിനിയര്‍ കെ.ഇ പ്രസാദ് പറഞ്ഞു. രാവിലെ വൈകിട്ട് സമയങ്ങളില്‍ പ്രദേശവാസികളുടെ ചെറുവാഹനങ്ങള്‍ കടന്നുപോകാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."