HOME
DETAILS
MAL
ഹമാസിന്റെ പുതിയ നേതാവായി ഇസ്മാഈല്‍ ഹാനിയയെ തെരഞ്ഞെടുത്തു
backup
May 06 2017 | 12:05 PM
ഗസ്സ: ഫലസ്തീനിലെ പോരാട്ട സംഘടനയായ ഹമാസിന്റെ പുതിയ നേതാവായി ഇസ്മാഈല്‍ ഹാനിയയെ തെരഞ്ഞെടുത്തു. മുന്‍ അധ്യക്ഷന്‍ ഖാലിദ് മിഷാലിന്റെ സഹോദരനാണിയാള്‍. ഇന്നു ചേര്‍ന്ന കൗണ്‍സിലാണ് പുതിയ നേതാവിനെ തെരഞ്ഞെടുത്തത്.
ദോഹയിലേക്കു നാടുകടന്ന ഖാലിദ് മിഷാല്‍ ഇപ്പോഴും അവിടെയാണ്. 2007 മുതല്‍ ഹമാസിന്റെ തലപ്പത്തുള്ള ഖാലിദ് പരമാവധി കാലയളവായ രണ്ടു പ്രാവശ്യം പ്രസിഡന്റായതിനെത്തുടര്‍ന്നാണ് പുതിയ ആളെ തെരഞ്ഞെടുത്തത്.
ഫലസ്തീനികളുടെ അവകാശ പോരാട്ടത്തിനും ഇസ്‌റാഈല്‍ വിരുദ്ധ പ്രക്ഷോഭത്തിനും വേണ്ടി 1987 ലാണ് ഹമാസ് രൂപീകരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."