ജോലി ചെയ്ത സ്കൂളിന് സ്മാര്‍ട്ട് ക്ലാസ് റൂം സമര്‍പ്പിച്ച് ഷാന്റീ ജോണ്‍
മേപ്പാടി: മൂന്ന് പതിറ്റാണ്ട് കാലത്തോളം അധ്യാപികയായും പ്രധാന അധ്യാപികയായും സേവനം ചെയ്ത് സര്‍വിസില്‍ നിന്നും വിരമിച്ചപ്പോള്‍ വാഗ്ധാനം ചെയ്ത സ്മാര്‍ട്ട് ക്ലാസ് റൂം ഇന്ന് സ്കൂളിന് സമര്‍പ്പിക്കും.
കോട്ടനാട് ഗവ. യു.പി സ്കൂളില്‍ നിന്നും വിരമിച്ച പ്രധാനാധ്യാപിക ഷാന്റി ജോണ്‍ ആണ് സേവനം ചെയ്ത സ്കൂളിന് സ്മാര്‍ട്ട് ക്ലാസ്റൂം ഒരുക്കി നല്‍കിയത്.
കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഈ അധ്യാപിക സര്‍വിസില്‍ നിന്നും വിരമിച്ചത്. യാത്രയയപ്പ് ചടങ്ങിലാണ് സ്കൂളിനായി ഒരു സ്മാര്‍ട്ട് ക്ലാസ്റൂം വാഗ്ധാനം ചെയ്തത്. പ്രോജക്ടര്‍ സൗണ്ട് സിസ് സ്ക്രീന്‍, വൈറ്റ് ബോര്‍ഡ്, ബോര്‍ഡ്, ഫാന്‍ തുടങ്ങി യു.പി.എസ് ഒരു ലക്ഷത്തിലേറെ രൂപ മുടക്കിയാണ് ക്ലാസ്റൂം ഒരുക്കിയത്.
സ്കൂളില്‍ അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത തിരിച്ചറിഞ്ഞാണ് സ്മാര്‍ട്ട് ക്ലാസ് റൂം സമ്മാനിക്കാന്‍ തീരുമാനിച്ചത്.
സ്കൂളില്‍ നടക്കുന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ് ക്ലാസ് റൂം ഉദ്ഘാടനം ചെയ്യും.
പ്രളയകെടുതിയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെയും ഭര്‍ത്താവ് പി.വി മാത്യുവിന്റെയും പെന്ഷന് തുക അരലക്ഷം രൂപ ഷാന്റീ ജോണ്‍ നല്‍കിയിരുന്നു.
1987-ല്‍ സര്‍വിസില്‍ പ്രവേശിക്കുകയും 30 വര്‍ഷക്കാലത്തോളം കോട്ടനാട് ഗവ. യു.പി സ്കൂളില്‍ സേവനം അനുഷ്ടിക്കുകയും ചെയ്ത ഷാന്റീ ജോണ്‍ ഏവര്‍ക്കും പ്രിയങ്കരിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."