HOME
DETAILS
MAL
ഒളിംപിക്സ് വരെ 1500 മീറ്ററില്‍ ശ്രദ്ധ കേന്ദ്രീകരിക്കും: ജിന്സണ്
backup
September 05 2018 | 19:09 PM
ന്യൂ ഡല്‍ഹി: 2020ല്‍ ടോക്യോയില്‍ നടക്കുന്ന ഒളിംപിക്സില്‍ മെഡല്‍ നേടുന്നതിനായി 1500 മീറ്ററില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് സ്വര്‍ണ മെഡല്‍ ജേതാവും മലയാളിയുമായ ജിന്സണ് ജോണ്സന്. 800 മീറ്ററിലും മത്സരിച്ചിരുന്നെങ്കിലും വെള്ളി മെഡല്‍ മാത്രമേ ജിന്സണ് ലഭിച്ചുള്ളു. 800 മീറ്ററില്‍ ഇന്ത്യന്‍ താരമായ മഞ്ജിത് സിങ്ങാണ് ജിന്‍സണെ പിറകിലാക്കി 800 മീറ്ററില്‍ സ്വര്‍ണം സ്വന്തമാക്കിയത്. 3:44:72 മിനുട്ട് സമയം കൊണ്ടായിരുന്നു ജിന്സണ് 1500 മീറ്ററില്‍ സ്വര്‍ണം നേടിയത്. ഒളിംപിക്സ് ആകുമ്പോഴേക്കം സമയം മെച്ചപ്പെടുത്തി മെഡല്‍ നേടാനുള്ള കഠിന പ്രയത്നം നടത്തുമെന്നും ജിന്സണ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."