ആശയപരമായി വ്യത്യാസമുണ്ടെങ്കിലും ശത്രുക്കളല്ല, ഫഡ്‌നാവിസുമായുള്ള കൂടിക്കാഴ്ചക്ക് പിന്നില്‍ രാഷ്ട്രീയമല്ല: വിശദീകരണവുമായി സഞ്ജയ് റാവത്ത്
മുംബൈ: മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ ദേവേന്ദ്ര ഫഡ്‌നാവിസുമായി നടത്തിയ കൂടിക്കാഴ്ചയില്‍ കിംവദന്തികള്‍ പ്രചരിക്കവെ വിശദീകരണവുമായി ശിവസേന നേതാവ് സഞ്ജയ് റാവത്ത്.ശിവസേന മുഖപത്രമായ സാമനയ്ക്ക് വേണ്ടി അഭിമുഖം നടത്തുന്നതിനായിട്ടാണ് ഫഡ്നാവിസിനെ കണ്ടതെന്ന് സഞ്ജയ് റാവത്ത് കൂടിക്കാഴ്ച സ്ഥിരീകരിച്ചുകൊണ്ടു പ്രതികരിച്ചു. മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിഞ്ഞുകൊണ്ട് തന്നെയായിരുന്നു ഇതെന്നും അദ്ദേഹം വിശദീകരിച്ചു.
'ദേവേന്ദ്ര ഫഡ്നാവിസ് ഞങ്ങളുടെ ശത്രുവല്ല. അദ്ദേഹത്തോടൊപ്പം ഞങ്ങള്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമ്നയ്ക്ക് അഭിമുഖത്തിന് വേണ്ടിയാണ് അദ്ദേഹത്തെ കണ്ടത്. മുന്‍കൂട്ടി തീരുമാനിച്ച കൂടിക്കാഴ്ചയായിരുന്നു ഇത്. ഉദ്ധവ് താക്കറെയടക്കം അറിഞ്ഞുള്ളതാണ് ഇത്' സഞ്ജയ് റാവത്ത് പറഞ്ഞു.സഞ്ജയ് റാവത്ത് -ഫഡ്നാവിസ് കൂടിക്കാഴ്ചയില്‍ രാഷ്ട്രീയമില്ലെന്ന് ബിജെപിയും വിശദീകരിച്ചിട്ടുണ്ട്.
സുശാന്ത് സിങ് രജ്പുതിന്റെ മരണവും കങ്കണ റണൗട്ട് വിവാദവുമടക്കമുള്ള വിഷയങ്ങളില്‍ ശിവസേനയും ബിജെപിയും തമ്മില്‍ രൂക്ഷമായ ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടിരിക്കെയായിരുന്നു നേതാക്കളുടെ കൂടിക്കാഴ്ച. ഇത് പരക്കെ ആരോപണങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."