യൂനിവേഴ്‌സിറ്റി കോളജില്‍ തുടര്‍ന്ന് പഠിക്കാനില്ലെന്ന് ആത്മഹത്യക്ക് ശ്രമിച്ച വിദ്യാര്‍ഥിനി
തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ തുടര്‍ന്ന് പഠിക്കാനില്ലെന്ന് ആത്മഹത്യക്ക് ശ്രമിച്ച ഒന്നാം വര്‍ഷ വിദ്യാര്‍ഥിനി. കഴിഞ്ഞ ദിവസം ബന്ധുവിനൊപ്പം കോളജിലെത്തിയ വിദ്യാര്‍ഥിനി കോളജ് മാറ്റത്തിന് അപേക്ഷ നല്‍കി. ഇവിടെ തുടര്‍ന്ന് പഠിച്ചാല്‍ പ്രശ്‌നങ്ങളുണ്ടാകുമെന്ന് ഭയന്നാണ് മാറുന്നതെന്ന് വിദ്യാര്‍ഥിനിക്കൊപ്പം എത്തിയ ബന്ധു പ്രതികരിച്ചു. കുട്ടിയുടെ ഭാവിയെ ഓര്‍ത്താണ് പരാതിയില്‍ നിന്ന് പിന്‍മാറിയതെന്നും വീണ്ടും അനിഷ്ട സംഭവങ്ങളുണ്ടാകുന്നത് വിദ്യാര്‍ഥിനിക്ക് താങ്ങാനാകില്ലെന്നും അവര്‍ പറഞ്ഞു. ഇനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് കോളജ് അധികൃതര്‍ ഉറപ്പുപറഞ്ഞെങ്കിലും കോളജ് മാറണമെന്ന തീരുമാനത്തിലായിരുന്നു വിദ്യാര്‍ഥിനിയും കുടുംബവും.
ഈ മാസം മൂന്നിനാണ് കോളജിലെ വിശ്രമമുറിയില്‍ കൈഞരമ്പ് മുറിച്ച് വിദ്യാര്‍ഥിനി ആത്മഹത്യക്ക് ശ്രമിച്ചത്. കോളജിലെ എസ്.എഫ്.ഐ യൂനിറ്റിനെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച് കുറിപ്പും എഴുതിവച്ചിരുന്നു. കോളജില്‍ പഠിക്കാനുള്ള സാഹചര്യമില്ലെന്നും എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നിര്‍ബന്ധപൂര്‍വം സമരങ്ങള്‍ക്കും മറ്റു സംഘടനാ പരിപാടികളിലും പങ്കെടുപ്പിക്കുന്നുവെന്നും വിസമ്മതിച്ചതിന് തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയെന്നൊക്കെയായിരുന്നു ആരോപണങ്ങള്‍. എന്നാല്‍ പിന്നീട് പരാതിയില്ലെന്ന മൊഴിയാണ് പെണ്‍കുട്ടി പൊലിസിലും കോടതിയിലും നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."