HOME
DETAILS

നമ്മള്‍ കൊയ്യും വയലെല്ലാം കോര്‍പറേറ്റുകളുടേതാകും കാലം

  
backup
September 28 2020 | 02:09 AM

corporates

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ചേര്‍ന്ന പാര്‍ലമെന്റ് സമ്മേളനത്തെ വളരെ പ്രതീക്ഷയോടുകൂടിയാണ് ഞാനടക്കമുള്ള ജനപ്രതിനിധികളും ജനാധിപത്യ വിശ്വാസികളും കണ്ടിരുന്നത്. മഹാമാരി ഗ്രസിച്ച സാമ്പത്തിക വ്യവസ്ഥയുടെ പുനരുജ്ജീവനത്തിനുള്ള സജീവമായ ചര്‍ച്ചകള്‍ക്ക് സാക്ഷ്യംവഹിക്കേണ്ട പാര്‍ലമെന്റ്, സമ്പദ്‌വ്യവസ്ഥയുടെ നെഞ്ചകം പിളര്‍ക്കുന്ന കര്‍ഷക കരിനിയമങ്ങള്‍ക്ക് വേദിയൊരുക്കിയെന്നത് ഈ സഭാ സമ്മേളനത്തെ ചരിത്രത്തിലെ കറുത്ത ഏടായി വരുംതലമുറ വിലയിരുത്തും. പാര്‍ലമെന്റിനെ മൃഗീയ ഭൂരിപക്ഷത്തിന്റെ മറവില്‍ തങ്ങള്‍ക്കിഷ്ടമുള്ള കരിനിയമങ്ങള്‍ ചുട്ടെടുക്കാനുള്ള വേദിയാക്കി മാറ്റുകയാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ചെയ്തത്. ജനാധിപത്യ ക്രമത്തില്‍ ഭരണപക്ഷത്തിനുള്ള അവകാശങ്ങള്‍ പ്രതിപക്ഷത്തിനുമുണ്ട്. എന്നാല്‍, ഈ സഭാ സമ്മേളനം പ്രതിപക്ഷത്തിന്റെ അവകാശങ്ങളെ ഹനിക്കുക മാത്രമല്ല, വര്‍ഷങ്ങളായി കര്‍ഷകര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന കാര്‍ഷിക സ്വാതന്ത്ര്യത്തെ കഴുത്ത് ഞെരിച്ച് കൊല്ലുകയുമാണ് ചെയ്യുന്നത്. ജനതയെ പ്രതികൂലമായി ബാധിക്കുന്ന മര്‍മ്മപ്രധാനമായ ഏഴ് ബില്ലുകള്‍ മൂന്നര മണിക്കൂര്‍ കൊണ്ട് പാസാക്കിയെടുത്തു എന്ന് പറയുമ്പോള്‍ത്തന്നെ ആരോഗ്യപരമായ ജനാധിപത്യ ചര്‍ച്ചകള്‍ ഈ ബില്ലുകളെ കുറിച്ച് സഭയില്‍ നടന്നിട്ടില്ല എന്നത് വ്യക്തമാണ്. ഭരണപക്ഷം കൊണ്ടുവരുന്ന ജനാധിപത്യ വിരുദ്ധ ബില്ലുകളെ എതിര്‍ക്കുക എന്നത് പ്രതിപക്ഷത്തിന്റെ അവകാശവും കടമയുമാണ്. കാരണം പ്രതിപക്ഷത്തിന്റെ വിധേയത്വം ജനങ്ങളോടാണ്. അല്ലാതെ ഭരണപക്ഷത്തോടല്ല. ചിലപ്പോള്‍ പ്രതിപക്ഷ പ്രതിഷേധത്തിന്റെ രൂപവും ഭാവവും മാറുന്നതും സ്വാഭാവികമാണ്. സസ്‌പെന്‍ഷന്‍ അടക്കമുള്ള ശിക്ഷാ നടപടികള്‍ ഭരണപക്ഷം പ്രതിപക്ഷത്തിനെതിരേ സ്വീകരിക്കാറുമുണ്ട്. എന്നാല്‍ പ്രതിപക്ഷത്തിന്റെ സസ്‌പെന്‍ഷനെ കരിനിയമങ്ങള്‍ പാസാക്കാനുള്ള അവസരമായി കാണുന്നത് ഇന്ത്യന്‍ പാര്‍ലമെന്റ് ചരിത്രത്തില്‍ ആദ്യമാണ്.
കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കര്‍ഷക നിയമം കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതല്ലെന്നതാണ് യാഥാര്‍ഥ്യം. ഇത് കര്‍ഷകര്‍ക്ക് ദ്രോഹമുണ്ടാക്കുമെന്ന് ഒറ്റനോട്ടത്തില്‍ മനസിലാകും. അതുകൊണ്ട് തന്നെയാണ് പ്രതിപക്ഷ കക്ഷികളെ പോലെ തന്നെ ഭരണമുന്നണിയായ എന്‍.ഡി.എയിലെ ഘടകകക്ഷികള്‍ പോലും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചത്.


നേരത്തെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന രണ്ട് ഓര്‍ഡിനന്‍സുകളാണ് പിന്നീട് ബില്ലുകളായി പുനരവതരിപ്പിച്ചത്. കാര്‍ഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) ബില്‍ 2020, വില ഉറപ്പാക്കുന്നതിനും കാര്‍ഷിക സേവനങ്ങള്‍ക്കുമുള്ള കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ 2020 എന്നിവയാണ് കേന്ദ്രം ലോക്‌സഭയില്‍ ഒരുമിച്ച് അവതരിപ്പിച്ചത്. കര്‍ഷകരുടെ ക്ഷേമത്തിനാണ് പുതിയ ബില്ലുകള്‍ പാസാക്കുന്നതെന്നാണ് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമാര്‍ സഭയെ അറിയിച്ചത്. വിളകളുടെ താങ്ങുവില അടക്കമുള്ളവയെ ഇത് ബാധിക്കില്ലെന്നു മന്ത്രി പറഞ്ഞു.


ബില്‍ നിയമമായതോടെ വിളകളുടെ ഉല്‍പാദനത്തിലും വിതരണത്തിലും നിലവിലുള്ള സംവിധാനങ്ങള്‍ ആകെ തകിടം മറിയുകയും കര്‍ഷകര്‍ കടത്തില്‍ നിന്ന് കടക്കെണിയിലേയ്ക്ക് പോവുകയും ചെയ്യും. ഇപ്പോള്‍ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന വിളകള്‍ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയാണ് സംഭരിക്കുന്നത്. പിന്നീട് പൊതുവിതരണ ശൃംഖല വഴിയാണ് വിതരണം നടക്കുന്നത്. പുതിയ നിയമത്തോടെ ഈ സംവിധാനം നിലയ്ക്കും. പകരം കര്‍ഷകര്‍ക്ക് സ്വതന്ത്രമായി സംസ്ഥാനാന്തര വിപണനം സാധ്യമാകുമെന്ന് പറയുന്നുണ്ടെങ്കിലും വിലയെ കുറിച്ച് ഉറപ്പുനല്‍കുന്നില്ല. അതായത് താങ്ങുവില എന്നത് ഇതോടെ ഇല്ലാതാകും. വിളകളുടെ ഉല്‍പാദനം ആരംഭിക്കുന്നതിനു മുന്‍പു തന്നെ വിളകള്‍ വാങ്ങുന്ന സ്വകാര്യ കമ്പനികളുമായി കരാറില്‍ ഏര്‍പ്പെടാനും വില നിശ്ചയിക്കാനും നിയമം കര്‍ഷകര്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ട്. എന്നാല്‍ കര്‍ഷക, കോര്‍പറേറ്റ് കൂട്ടായ്മയും രൂപവല്‍ക്കരിക്കപ്പെടും. അതിന്റെ തുടര്‍ച്ചയായി ഉല്‍പന്നങ്ങളുടെ വില ഈ കൂട്ടായ്മയാണ് നിയന്ത്രിക്കുക. ഇതിന്റെ ഫലമായി കര്‍ഷകരുടെ ഉല്‍പന്നങ്ങള്‍ക്ക് ന്യായമായ വില നിഷേധിക്കുകയും ചെയ്യും. ഈ കര്‍ഷക, കോര്‍പറേറ്റ് കൂട്ടായ്മ പല രാജ്യങ്ങളും ജനരോഷം കൊണ്ട് പിന്‍വലിച്ചതാണ്.


വില സംബന്ധിച്ച ചൂഷണത്തില്‍ നിന്ന് കര്‍ഷകരെ സംരക്ഷിക്കുമെന്ന് പ്രൈസ് അഷ്വറന്‍സ് നിയമത്തില്‍ പറയുന്നുണ്ടെങ്കിലും വില ഉറപ്പാക്കാനുള്ള സംവിധാനത്തെപ്പറ്റി പരാമര്‍ശമില്ല. അസംഘടിത കര്‍ഷകര്‍ക്ക് കോര്‍പറേറ്റുകളുമായി വിലപേശാനുള്ള ശേഷിയുണ്ടാകില്ലെന്നും നാം കാണേണ്ടതുണ്ട്. കേരളത്തില്‍ റബറിന്റെ താങ്ങുവിലയെ കുറിച്ച് എന്നും ആശങ്കയും തര്‍ക്കവുമാണ്. ഈ ഗതി ഭക്ഷ്യധാന്യങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഭാവിയില്‍ ഉണ്ടാകും. ഇഞ്ചി, കുരുമുളക് തുടങ്ങിയ വിളകള്‍ക്ക് താങ്ങുവിലയില്ലെന്നും ഓര്‍ക്കണം. കാര്‍ഷികോല്‍പ്പന്നങ്ങള്‍ കോര്‍പറേറ്റ് ഏജന്‍സികള്‍ കര്‍ഷകരില്‍ നിന്ന് തുച്ഛവിലയ്ക്ക് വാങ്ങി കമ്പോളത്തില്‍ ഉയര്‍ന്ന വിലയ്ക്ക് വിറ്റ് കൊള്ളലാഭമുണ്ടാക്കും. ഇന്ത്യയില്‍ ചെറുകിട, നാമമാത്ര കര്‍ഷകരാണ് കൂടുതലുള്ളത് എന്ന് നാം മറന്നുകൂടാ. അവരുടെ നിലനില്‍പ്പ് പുതിയ നിയമത്തോടെ അപകടത്തിലാകും.


അംബാനിമാരും അദാനിമാരും ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകളുടെ അടിമകളായി ഇന്ത്യന്‍ കര്‍ഷകര്‍ മാറും. ബ്രിട്ടിഷ്ഭരണം ചമ്പാരനിലെ കര്‍ഷകരോട് എടുത്ത സമീപനത്തിന് സമാനമാണിത്. ഏതുവിള കൃഷിചെയ്യണമെന്ന കര്‍ഷകന്റെ മൗലികാവകാശം ഇല്ലാതാക്കി കുത്തകകള്‍ക്ക് അവസരമൊരുക്കുന്നതാണ് പുതിയ നിയമം. ഇത് രാജ്യത്തിനാപത്താണ്. കഴിഞ്ഞ കുറേ ദശകങ്ങളായി കാര്‍ഷിക മേഖലയിലുണ്ടായ പുരോഗതിയെ ഇത് മുച്ചൂടും മുടിക്കും.


പ്രതിപക്ഷ ബെഞ്ചിനെ നോക്കി നിങ്ങള്‍ സംസാരിക്കൂ, ഞങ്ങള്‍ കേട്ടിരിക്കാം എന്ന് പറഞ്ഞ ജവഹര്‍ലാര്‍ നെഹ്‌റുവിനെപ്പോലെയുള്ളവര്‍ അലങ്കരിച്ച ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. പ്രതിപക്ഷത്തിന്റെ വായ മൂടിക്കെട്ടിയിരിക്കയാണ്. ആരോഗ്യകരമായ ആശയ വിനിമയത്തിന് വേദിയാകേണ്ട പാര്‍ലമെന്റ് കരിനിയമങ്ങള്‍ ചുട്ടെടുക്കാനുള്ള ഫാസിസ്റ്റ് അടുക്കളയായി അധഃപതിച്ചിരിക്കയാണ്. കോര്‍പറേറ്റ് മുതലാളിമാരുടെ നിക്ഷിപ്ത താല്‍പര്യങ്ങള്‍ക്ക് വേണ്ടി ജനതയുടെ അവകാശങ്ങള്‍ കുഴിച്ചുമൂടുകയാണ് ഈ സര്‍ക്കാര്‍. നമ്മുടെ സമ്പദ്‌വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്ന കാര്‍ഷിക മേഖലയെ ഹനിക്കുന്ന കരിനിയമങ്ങള്‍ വളഞ്ഞ മാര്‍ഗത്തിലൂടെ പാസാക്കിയെടുക്കുക വഴി ജനാധിപത്യത്തിന്റെ നെഞ്ചകം പിളര്‍ത്തിയിരിക്കയാണ്. ഈ ഫാസിസ്റ്റ് നിയമത്തിനെതിരേ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള കര്‍ഷക പ്രക്ഷോഭങ്ങള്‍ ഇനിയുള്ള നാളുകളില്‍ നരേന്ദ്ര മോദിയുടെയും കൂട്ടരുടെയും ഉറക്കം കെടുത്തുമെന്ന കാര്യത്തില്‍ സംശയമില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  10 minutes ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  32 minutes ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  37 minutes ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  an hour ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  an hour ago
No Image

ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിൽ; നയതന്ത്ര ബന്ധത്തിൽ നിർണായക തീരുമാനങ്ങൾക്ക് സാധ്യത

latest
  •  2 hours ago
No Image

ചോദ്യ പേപ്പറുകൾ ചോർന്നതിന് പിന്നിൽ ഇടതു അധ്യാപക സംഘടന; വി.ഡി.സതീശൻ

Kerala
  •  3 hours ago
No Image

ചോദ്യപേപ്പര്‍ ചോര്‍ച്ച; പരീക്ഷ റദ്ദാക്കില്ലെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിലപാടിനെതിരെ സമരത്തിനൊരുങ്ങി കെഎസ്‌യു

Kerala
  •  3 hours ago
No Image

ഖത്തര്‍ ദേശീയ ദിനം തുടർച്ചയായി നാല് ദിവസം അവധി

qatar
  •  4 hours ago
No Image

വയനാട്ടില്‍ കാട്ടാന ആക്രമണം; നിര്‍മ്മാണ തൊഴിലാളിക്ക് പരിക്കേറ്റു

Kerala
  •  4 hours ago