സിമന്റ് മിക്സര്‍ മെഷീനില്‍ കുടുങ്ങി കൊല്ലം സ്വദേശി മരിച്ചു
ദമാം: സിമന്റ് മിക്സര്‍ മെഷീനില്‍ കുടുങ്ങി കൊല്ലം സ്വദേശിക്ക് ദാരുണാന്ത്യം. കൊല്ലം മുഖത്തല സ്വദേശി ചെറുകര ഷാജി ഭവനിലെ ഷാജി ജോണ്‍ (48) ആണ് മരിച്ചത.്
മെഷീനിനുള്ളില്‍ നിന്ന് വൈദ്യുതാഘാതം ഏറ്റതാണ് അപകട കാരണം. ദമാമിനു സമീപം സൈഹാത്തിലെ സ്വകാര്യ കമ്പനിയുടെ ഫാക്ടറിയിലാണ് അപകടം.
ഫാക്ടറി ജീവനക്കാരനായ ഷാജി മിക്സറിലെ ബ്ലേഡ് വെല്‍ഡ് ചെയ്ത ശേഷം പുറത്തിറങ്ങിയെങ്കിലും അകത്ത് മറന്നുവച്ച പണിയുപകരണങ്ങള്‍ തിരിച്ചെടുക്കാന്‍ കയറിയപ്പോള്‍ പുതിയ ഷിഫ്റ്റില്‍ ഡ്യൂട്ടിക്ക് എത്തിയയാള്‍ മെഷീന് ഓണ്‍ ചെയ്തതാണ് അപകട കാരണമെന്നാണ് അറിയുന്നത്. ഉടനെ മെഷീന് ഓഫ് ചെയ്തെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ഖത്വീഫ് സെന്‍ട്രല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: ബിന്‍സി ഷാജി, ഏക മകള്‍: നേഹ എസ് ജോണ്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ നടന്നു വരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."